കൊച്ചി: ഏകീകൃത കുർബാന തുടങ്ങേണ്ട ദിവസമടുത്തിട്ടും നിലപാടിലുറച്ച് വൈദികരും അൽമായരും. ദുഖ്റോന തിരുനാളായ ബുധനാഴ്ച മുതലാണ് എറണാകുളം - അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നിർബന്ധമാക്കിയിട്ടുള്ളത്. എന്നാൽ, ബുധനാഴ്ചയും അതിരൂപതയിൽ ജനാഭിമുഖ കുർബാന മാത്രമേ അനുവദിക്കൂവെന്നാണ് അൽമായ മുന്നേറ്റത്തിന്റെ നിലപാട്. അതിരൂപത സംരക്ഷണ സമിതിക്കുകീഴിലെ വൈദികരും ഏകീകൃത കുർബാന നടത്തില്ലെന്ന തീരുമാനത്തിലാണ്.
ഇതിൽ എതിർപ്പുമായി ഏകീകൃത കുർബാന അനുകൂലികളും രംഗത്തുണ്ട്. ഇരുകൂട്ടരും നിലപാടിലുറച്ച് നിൽക്കുന്ന സാഹചര്യത്തിൽ, ഏതെങ്കിലും ദേവാലയങ്ങളിൽ ഏകീകൃത കുർബാന അർപ്പിക്കപ്പെട്ടാൽ വലിയ പ്രതിഷേധമുണ്ടാകുമെന്നാണ് കരുതുന്നത്. ബുധൻ മുതൽ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു സിനഡ് കുര്‍ബാനയെങ്കിലും അര്പ്പിച്ചുതുടങ്ങണമെന്നാണ് ഏറ്റവുമൊടുവിൽ ഇറങ്ങിയ സഭാ ഉത്തരവ്. ബുധനാഴ്ചക്കുശേഷം ഏകീകൃത രീതിയിൽനിന്ന് വ്യത്യസ്തമായി കുർബാന അർപ്പിക്കുന്ന വൈദികർ കത്തോലിക്കാസഭയിൽനിന്ന് പുറത്താകുമെന്നാണ് മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.