നെടുമങ്ങാട്: വാമനപുരം-നെടുമങ്ങാട് മണ്ഡലങ്ങളിലെ വെൽഫെയർ പാർട്ടി അംഗങ്ങളിൽനിന്ന് തെരെഞ്ഞെടുത്ത പാർട്ടി പ്രതിനിധികൾക്ക് ശിൽപ്പശാല സംഘടിപ്പിച്ചു. പലസ്തീനിൽ നടക്കുന്ന സ്വാതന്ത്ര്യ പോരാട്ടത്തിനും പലസ്തീൻ വിമോചന പോരാട്ടത്തിനും ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ടാണ് അഴിക്കോട് ജമാൽ മുഹഹമ്മദ് നഗറിൽ പാർട്ടിസ്‌കൂൾ ആരംഭിച്ചത്. വെൽഫെയർ പാർട്ടി കോട്ടയം ജില്ലാ പ്രസിഡന്‍റും സംസ്ഥാന സമിതി അംഗവുമായ സണ്ണി മാത്യു ശിൽപ്പശാല ഉത്ഘാടനം ചെയ്തു. നെടുമങ്ങാട് മണ്ഡലം പ്രസിഡണ്ട് അബ്ദുൽ കലാം, ഷബീർ പാലോട് എന്നിവർ സെക്ഷൻ നിയന്ത്രിച്ചു.
അബ്ദുൽ ജവാദ് ഫലസ്തീൻ ഐക്യദാർഡ്യ പ്രമേയം അവതരിപ്പിച്ചു. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലങ്കിച്ച്, മുപ്പത് തവണ ഐക്യരാഷ്ട്ര സഭ പാസ്സാക്കിയ പ്രമേയങ്ങളെയും നിർദേശങ്ങളെയും അവഗണിച്ച്, വംശീയ ഭീകര രാഷ്ട്രമായ ഇസ്രായേൽ നടത്തുന്ന അധിനിവേശത്തെയും, ഇരുന്നൂറ്റി നാൽപ്പത് ലക്ഷം ജനങ്ങളെ ഇരുന്നൂറ്റി മുപ്പത് ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് ശ്വാസം മുട്ടിച്ച്, ഉപരോധിച്ച് നടത്തുന്ന നിഷ്ട്ടൂരമായ ഭീകരാക്രമണത്തെയും, അമേരിക്ക പക്ഷം പിടിച്ച് ഇസ്രായേലിന് നൽകുന്ന അന്യായ പിന്തുണയേയും സമ്മേളനം ശക്തമായി അപലപിച്ചു. നിഷ്ക്രിയമായ ഐക്യരാഷ്ട്ര സംഘടനയും അങ്ങേയറ്റം മോശമായ ലോകക്രമത്തെയാണ് കാണിക്കുന്നതെന്ന് പ്രമേയം അവതരിപ്പിച്ച അബ്ദുൽ ജവാദ് പറഞ്ഞു.
ശിൽപ്പശാലയിൽ "ക്ഷേമ രാഷ്ട്രം", "ജനാധിപത്യം", "സ്വാതന്ത്ര്യം" എന്ന പഠന വിയം തിരുവനതപുരം ജില്ലാ ട്രഷറർ എം.കെ. ഷാജഹാൻ അവതരിപ്പിച്ചു. നാസർ ചല്ലിമുക്ക്, മുഹമ്മദ് ഫാസിൽ എന്നിവർ സെക്ഷനിൽ അധ്യക്ഷതവഹിച്ചു.
"സാമൂഹിക നീതി", "സാഹോദര്യം", "മൂല്യാധിഷ്ഠിത രാഷ്ട്രീയം", "സംഘടനാ സംസ്കാരം" എന്നീ വിഷയങ്ങൾ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം നജ്‌ദാ റെയ്ഹാൻ നയിച്ചു. മാഹീൻ ചുള്ളിമാനൂർ അധ്യക്ഷതവഹിച്ചു.
വെൽഫെയർ പാർട്ടി തിരുവനതപുരം ജില്ലാ പ്രസിഡൻറ് അഷ്‌റഫ് കല്ലറ ക്യാമ്പിന് സമാപനം കുറിച്ചുകൊണ്ട് പ്രഭാഷണം നിർവഹിച്ചു. ക്യാമ്പ് കൺവീനറും നെടുമങ്ങാട് അരുവിക്കര മേഖലാ കമ്മിറ്റിയുടെ സെക്രട്ടറിയുമായ മുഹമ്മദ് മുസ്തഫ, റജീനാ നൗഷാദ്, നവാസ് കന്യാകുളങ്ങര, നസീർ മൗലവി മൂലപ്പേഴ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. നെടുമങ്ങാട് മണ്ഡലം പ്രസിഡൻറ് അബ്ദുൽ കാലം സ്വാഗതവും ജില്ലാ സെക്രട്ടറി മെഹബൂബ് ഖാൻ ആമുഖവും, വാമനപുരം മണ്ഡലം ജനറൽ സെക്രട്ടറി നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.