പന്തീരാങ്കാവ് (കോഴിക്കോട്): വൈദ്യുതിലൈൻ അറ്റകുറ്റപ്പണിക്കിടെ കെ.എസ്.ഇ.ബി കരാർ തൊഴിലാളി മരിച്ചു. വാഴയൂർ മൂലോട്ടിൽ പണിക്കരകണ്ടി അബുദുല്ലയുടെ മകൻ മുസ്തഫയാണ് (40) മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒളവണ്ണ കെ.എസ്.ഇ.ബി പരിധിയിലെ വേട്ടുവേടൻകുന്നിൽ എ.ബി.സി ലൈനിലെ അറ്റകുറ്റപ്പണിക്കിടെയായിരുന്നു സംഭവം.
താഴെ നിന്നവരോട് സ്പാനർ ആവശ്യപ്പെട്ടയുടൻ സുരക്ഷാ കയറിൽ കുടുങ്ങി നിൽക്കുകയായിരുന്നു. ഉടൻ ഒപ്പമുണ്ടായിരുന്നവർ താഴെയിറക്കി പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും രക്ഷിക്കാനായില്ല. വൈദ്യുതാഘാതമാണോ മറ്റെന്തെങ്കിലും കാരണമാണോയെന്ന് വ്യക്തമായിട്ടില്ല. വൈദ്യുതി പ്രവൃത്തികൾ കരാറെടുത്തയാളുടെ ജോലിക്കാരനാണ് മുസ്തഫ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.