തൃശൂര്‍: തൃശൂർ റെയിൽവേ സ്റ്റേഷനിലെ ചൈൽഡ് ലൈൻ കേന്ദ്രത്തിൽനിന്ന് പട്ടാപ്പകൽ യുവാവ് പെൺകുട്ടിയുമായി രക്ഷപ്പെട്ടു. ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരെ ആക്രമിച്ചാണ് 16കാരിയുമായി 20 വയസ്സുകാരനായ ഇതര സംസ്ഥാനക്കാരൻ കടന്നുകളഞ്ഞത്.
ഇരുവർക്കും വേണ്ടി പൊലീസ് അന്വേഷണമാരംഭിച്ചു. യുവാവ് ബിയർ കുപ്പി പൊട്ടിച്ച് ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരുടെ കഴുത്തിൽ വെച്ച് ഭീഷണിപ്പെടുത്തി. ചൈൽഡ് ലൈൻ അംഗം സിനി ഷിബിക്ക് കൈക്ക് പരിക്കേറ്റു. ഛത്തീസ്ഗഢിൽ നിന്നും ഒന്നിച്ചുവന്നവരാണ് പെൺകുട്ടിയും യുവാവും. കാര്യങ്ങൾ ചോദിച്ചറിയാൻ ചൈൽഡ് ലൈൻ അംഗങ്ങൾ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുവന്നതായിരുന്നു.
ഇതിനിടെ യുവാവ് പൊട്ടിച്ച ബിയർ കുപ്പിയുമായി റെയിൽവേ സ്റ്റേഷനിലെ ചൈൽഡ് ലൈൻ ഓഫിസിലേക്കെത്തി. പിന്നാലെ അംഗങ്ങളുടെ കഴുത്തിൽ വെച്ച് ഭീഷണിപ്പെടുത്തി പെൺകുട്ടിയുമായി ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കയറിയെങ്കിലും അപായ സൂചനയുള്ളതിനാൽ യാത്രക്കാർ ചങ്ങല വലിച്ചു. ചുമട്ടുതൊഴിലാളികളും പൊലീസും തടയാൻ ശ്രമിച്ചെങ്കിലും ഇവർ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.