എടപ്പാൾ: തിയറ്ററിൽ പെൺകുട്ടിെയ പീഡിപ്പിച്ച കേസിൽ യഥാസമയം കേസ് രജിസ്റ്റർ ചെയ്യാതിരുന്ന ചങ്ങരംകുളം എസ്.െഎ കെ.ജി. ബേബിക്കെതിെര കേസെടുക്കാൻ നിർദേശം. പോക്സോ നിയമപ്രകാരം കേസെടുക്കാൻ ഡി.ജി.പി ലോക്നാഥ് െബഹ്റയാണ് നിർദേശം നൽകിയത്. എന്നാൽ, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തന്ന പരാതിയില്‍ സംഭവസ്ഥലം സൂചിപ്പിക്കാത്തതിനാലാണ് കേസെടുക്കാന്‍ വൈകിയതെന്നാണ് എസ്.ഐ ജില്ല പൊലീസ് മേധാവിക്ക് നല്‍കിയ വിശദീകരണം.
സമൂഹമാധ്യമങ്ങളില്‍ ഇത്തരം വിഡിയോകള്‍ പതിവായതിനാല്‍ സ്ഥലം കൃത്യമാക്കാനുള്ള ശ്രമത്തിലായിരുന്നെന്നും അദ്ദേഹം വിശദീകരിക്കുന്നു. മറുപടി തൃപ്തികരമല്ലാത്തതിനാല്‍ തൃശൂര്‍ റേഞ്ച് ഐ.ജി വീണ്ടും എസ്.ഐയെ ചോദ്യം ചെയ്യും. പരാതി ഒതുക്കിത്തീര്‍ക്കാന്‍ ഡിവൈ.എസ്.പി തലത്തിലുള്ള ഉദ്യോഗസ്ഥന്‍ ഇടപെെട്ടന്ന ഇൻറലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തൃശൂര്‍ റേഞ്ച് ഐ.ജിയോട് സംഭവം അന്വേഷിക്കാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കിയത്.
ബാലികപീഡനം: ആരോപണങ്ങള്‍ അന്വേഷിക്കും -ഡിവൈ.എസ്.പി
എടപ്പാള്‍: സിനിമ തിയറ്ററില്‍ ബാലിക പീഡനത്തിനിരയായ സംഭവത്തിൽ കേസെടുക്കുന്നതിനെക്കുറിച്ചുയർന്ന ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ജില്ല ക്രൈം െറക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി ഷാജി വര്‍ഗീസ്. കൂട്ടുനിന്ന അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോക്സോ നിയമം 9, 10, 16 ജെ.ജെ നിയമം 75 വകുപ്പുകള്‍ പ്രകാരമാണ് രണ്ട് പ്രതികള്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. കൂടുതല്‍ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. കുട്ടിയെ ഇതിന് മുമ്പ് ഇയാള്‍ പീഡിപ്പിച്ചിട്ടില്ലെന്നാണ് ഇരുവരും ചോദ്യം ചെയ്യലില്‍ പറഞ്ഞതെന്നും അന്വേഷണത്തിെൻറ അടുത്തഘട്ടത്തില്‍ കുട്ടിയില്‍നിന്ന് ഇത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.