തൃശൂർ: കേരളത്തിലെ പ്രമുഖ ഗജരാജൻ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് എഴുന്നള്ളിപ്പുക ളിൽ നിന്ന് പൂർണ വിലക്ക്. ആനക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഉത്സവ എഴുന്നള് ളിപ്പുകൾ അടക്കമുള്ള പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്നും നിർദേശിച്ച് ചീഫ് വൈൽ ഡ് ലൈഫ് വാർഡൻ ഉത്തരവിറക്കി.
രാമചന്ദ്രെന വിലക്കിയ നടപടിയിൽ പ്രതിഷേധിച്ച് ആനപ്രേമി സംഘവും തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഫാൻസുകാരും ഞായറാഴ്ച രാവിലെ 10ന് തൃശൂരിൽ തേക്കിൻകാട് മൈതാനി തെക്കേ ഗോപുരനടയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും.
കഴിഞ്ഞ ഫെബ്രുവരി എട്ടിന് ഗുരുവായൂരിൽ ഗൃഹപ്രവേശത്തിനെത്തിച്ച ആന പടക്കം പൊട്ടിച്ചതിനെ തുടർന്ന് ഇടഞ്ഞ് രണ്ട് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന് പിന്നാലെ എഴുന്നള്ളിപ്പുകളിൽ നിന്ന് താൽക്കാലിക വിലക്ക് വന്നു.
സ്വന്തം ഉത്സവത്തിന് പോലും തിടമ്പേറ്റാൻ കഴിഞ്ഞിരുന്നില്ല. ഇതാണ് ഇപ്പോൾ പൂർണ വിലക്കിലേക്ക് നീങ്ങുന്നത്. തലയെടുപ്പിലും, ചന്തത്തിലും, ഉയരക്കാരിലും കേരളത്തിലെ നാട്ടാനകളിലെ മുൻനിരക്കാരനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. എന്നാൽ13 പേരാണ് ഇതിനിടയിൽ രാമചന്ദ്രെൻറ ആക്രമണത്തിൽ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.