പത്തനാപുരം: ഏഷ്യയിലെ തന്നെ വലിയ തലയെടുപ്പുള്ള ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത് വി ലക്കിയതിനെതിെര ആനക്കമ്പം ആനപ്രേമികൂട്ടായ്മയുടെ നേതൃത്വത്തിൽ എലഫൻറ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി കൂട ിയായ കെ.ബി. ഗണേഷ് കുമാര്‍ എം.എൽ.എക്ക് നിവേദനം നൽകി.
തൃശൂർ പേരാമംഗലം തെച്ചിക്കോട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ ആനയാണ് രാമചന്ദ്രന്‍. കേരളത്തിലെ ഏറ്റവും ഉയരവും ഏറ്റവും കൂടുതൽ ആനപ്രേമികളുമുള്ള ആനയാണിത്. തൃശൂർ പൂരത്തിെൻറ തെക്കേ ഗോപുരനട തുറക്കലിന് തിടമ്പ് ഏറ്റുന്നത് രാമചന്ദ്രനായിരുന്നു.
ഗൃഹപ്രവേശനചടങ്ങുമായി ബന്ധപ്പെട്ട് ആനക്ക് സമീപം പടക്കം പൊട്ടിച്ചതിനെതുടർന്ന് ആന വിരേണ്ടാടി തിക്കിലും തിരക്കിലും പെട്ട് രണ്ടുപേർ മരിച്ചിരുന്നു. ഇതിനെതുടർന്നാണ് രാമചന്ദ്രനെ പൊതുചടങ്ങുകളില്‍നിന്നും വിലക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്.
ആനക്കമ്പം ഗ്രൂപ്പിെൻറ നേതൃത്വത്തിൽ ആനപ്രേമികളായ വൈശാഖ് സുഭാഷ്, സുബി ചേകം, വിഷ്ണു ഭഗത്, ഗോവിന്ദ് അനീഷ് എന്നിവർ ചേർന്നാണ് ഗണേഷ്കുമാറിന് നിവേദനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.