തിരുവനന്തപുരം: ഒാൺലൈൻ ബാങ്കിങ് തട്ടിപ്പിൽനിന്ന് മന്ത്രിക്കും രക്ഷയില്ല. എ.ടി.എം കാർഡ് നമ്പറും പിൻനമ്പരും ചോദിച്ച് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനിൽ നിന്ന് പണം തട്ടാൻ ശ്രമം. ഇതുസംബന്ധിച്ച് മന്ത്രിയുടെ ഓഫിസ് കേൻറാൺമെൻറ് പൊലീസിൽ പരാതി നൽകി. പൊലീസ് സൈബർ വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ബംഗാളിലെ വനിതയുടെ പേരിൽ എടുത്ത സിം കാർഡിൽനിന്നാണ് കോൾ വന്നതെന്ന് വ്യക്തമായി.
ദിവസങ്ങൾക്ക് മുമ്പാണ് മന്ത്രിയുടെ മൊബൈൽ ഫോണിലേക്ക് തട്ടിപ്പ് സംഘങ്ങളുടെ ആദ്യകോൾ വന്നത്. ബാങ്കിൽനിന്നാണെന്ന വ്യാജേന ഇംഗ്ലീഷിലായിരുന്നു ആദ്യം സംസാരം. സംശയം തോന്നിയ മന്ത്രി മലയാളത്തിൽ സംസാരിക്കാൻ ആവശ്യപ്പെട്ടു. പിന്നീട് സംഭാഷണം മലയാളത്തിലായി. എ.ടി.എമ്മിെൻറ രഹസ്യനമ്പറും പിൻകോഡും ആരാഞ്ഞു. മന്ത്രി ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും വിടാൻ കൂട്ടാക്കാതെ വിളികൾ തുടർന്നു. മന്ത്രിയാണെന്ന് പറഞ്ഞിട്ടും തട്ടിപ്പുസംഘം പിന്തിരിഞ്ഞില്ല. മന്ത്രി വിവരം പേഴ്സണൽ സ്റ്റാഫിനെ അറിയിച്ചു.
പ്രൈവറ്റ് സെക്രട്ടറിയും ഗൺമാനും തിരിച്ചുവിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല. കഴിഞ്ഞദിവസവും വിളിയെത്തി. തുടർന്നാണ് ഫോൺ നമ്പർ പൊലീസിന് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.