കാട്ടുതീ പടർന്നാൽ കേരളവും വിയർക്കും; തടുക്കാനാളില്ല

തൊടുപുഴ: കാട്ടുതീ കേരളത്തിലും വനമേഖലകളെ കാർന്നെടു​ക്കു​കയാണ്​. അപകടസൂചന മുഴങ്ങു​േമ്പാഴും സംസ്​ഥാനത്തെ വനസംരക്ഷണ പ്രവർത്തനങ്ങൾ താളംതെറ്റിക്കുന്നത്​ ജീവനക്കാരുടെ കുറവാണ്​. തന്ത്രപ്രധാന വനമേഖലകളുള്ള ജില്ലകളിൽപോലും വനസംരക്ഷണവുമായി ബന്ധപ്പെട്ട സുപ്രധാന ചുമതലകൾ നിർവഹിക്കേണ്ട ജീവനക്കാർ ആവശ്യത്തിനില്ല. കാട്ടുതീ കൂടാതെ വനം കൊള്ളയും ജൈവവൈവിധ്യങ്ങളുടെ നശീകരണവും വന്യമൃഗവേട്ടയും വർധിച്ചുവരു​േമ്പാഴും വനം വകുപ്പി​​​െൻറ പ്രവർത്തനങ്ങളെ പിന്നോട്ടടിക്കുന്നതാണ്​  ഇപ്പോഴത്തെ സാഹചര്യമെന്ന്​​ ചൂണ്ടിക്കാട്ടപ്പെടുന്നു.  

അനധികൃത മരംമുറി ഉൾപ്പെടെ വനവിഭവങ്ങളുടെ ചൂഷണവും നായാട്ടും വനഭൂമിയുടെ ദുരുപയോഗവും തടയാൻ ചുമതലപ്പെട്ടവരാണ് ബീറ്റ് ഫോറസ്​റ്റ് ഓഫിസർമാർ (ബി.എഫ്.ഒ). സംസ്​ഥാനത്തെ എല്ലാ റേഞ്ചുകളിലും ബി.എഫ്.ഒ തസ്​തികകളിൽ കൂടുതലും ഒഴിഞ്ഞുകിടക്കുകയാണ്​. ചന്ദനമോഷണവും വന്യമൃഗ വേട്ടയും കാട്ടുതീയും കൂടിവരുന്നതിന് പിന്നിൽ പ്രതിരോധപ്രവർത്തനങ്ങളിൽ ജീവനക്കാരുടെ കുറവുമൂലമുണ്ടാകുന്ന പാളിച്ചകളാണെന്ന് വനം വകുപ്പ്​ ഉദ്യോഗസ്​ഥർതന്നെ ചൂണ്ടിക്കാട്ടുന്നു. അടിസ്​ഥാന സൗകര്യങ്ങളുടെ അഭാവവും ജോലിഭാരവും മൂലം ബീറ്റ് ഫോറസ്​റ്റ് ഓഫിസർമാരായി ജോലി ചെയ്യാൻ ഉദ്യോഗാർഥികളെ കിട്ടാത്ത അവസ്​ഥയുമുണ്ട്. പല റേഞ്ചുകളിലും 10ഉം 12ഉം ബി.എഫ്.ഒമാർ ചെയ്യേണ്ട ജോലി ആൾക്ഷാമം മൂലം അഞ്ചോ ആറോ പേർ ചേർന്നാണ്​ ചെയ്യുന്നതെന്ന്​ ജീവനക്കാർ പറയുന്നു. കാട്ടുതീ തടയാൻ​ ആധുനിക സംവിധാനങ്ങളും ഉപകരണങ്ങളും വനം വകുപ്പിന്​ ലഭ്യമാക്കണമെന്ന ആവശ്യവും നടപ്പായിട്ടില്ല. മിക്കയിടത്തും അഗ്​നിരക്ഷാസേനയാണ്​ ആശ്രയം. എന്നാൽ, ഉൾ​ക്കാടുകളിൽ ഇവർ എത്തു​േമ്പാഴേക്കും തീ വനമേഖലയെ മുഴുവൻ വിഴുങ്ങിക്കഴിഞ്ഞിരിക്കും. മരച്ചില്ലകൾകൊണ്ട്​ തല്ലിക്കെടുത്തിയും കന്നാസുകളിലും കുപ്പികളിലും വെള്ളം കൊണ്ടുവന്ന്​ ഒഴിച്ചും വാച്ചർമാരും ഗാർഡുമാരും ആദിവാസികളും ഏ​റ പരിശ്രമിച്ചാണ്​ പലപ്പോഴും തീ നിയന്ത്രണ വിധേയമാക്കുന്നത്​. 

കാട്ടുതീയുടെ എണ്ണത്തിൽ ദക്ഷിണേന്ത്യൻ സംസ്​ഥാനങ്ങളിൽ രണ്ടാം സ്​ഥാനത്താണ് കേരളമെന്ന് കേന്ദ്ര വനം-പരിസ്​ഥിതി മന്ത്രാലയത്തിന് കീഴിൽ ഡെറാഡൂൺ ആസ്​ഥാനമായി പ്രവർത്തിക്കുന്ന ഫോറസ്​റ്റ് സർവേ ഓഫ് ഇന്ത്യ (എഫ്.എസ്​.ഐ) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ചൂടി​​െൻറ കാഠിന്യംമൂലം സ്വാഭാവികമായുണ്ടാകുന്നവക്ക് പുറമെ മൃഗവേട്ടക്ക് സൗകര്യമൊരുക്കാനും തടിമോഷണത്തി​​െൻറ തെളിവ് നശിപ്പിക്കാനും ബോധപൂർവം വനത്തിൽ തീയിടുന്ന സംഭവങ്ങളാണ്​ കൂടുതലും. പലപ്പോഴും വനമേഖലകളിലെ ആദിവാസി കോളനിയിൽനിന്നുള്ളവരെ ഉപയോഗിച്ച്​ ഫയർ ഗ്രൂപ്പുകളുണ്ടാക്കി തീ നിയന്ത്രിക്കുകയാണ്​ ചെയ്​തുവരുന്നത്​. തേനിയിലുണ്ടായ കാട്ടുതീ ദുരന്തത്തി​​​െൻറ പശ്ചാത്തലത്തിൽ വന സംരക്ഷണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനാണ്​ വനം വകുപ്പി​​​െൻറ തീരുമാനം. കൊരങ്ങിണി ദുരന്തത്തി​​​െൻറ പശ്ചാത്തലത്തിൽ ട്രക്കിങ്ങും പൊതുജനങ്ങളുടെ പ്രവേശനവും താൽക്കാലികമായി നിരോധിച്ച സാഹചര്യത്തിൽ ഇക്കോ ടൂറിസവുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്ന ജീവനക്കാരെ വനസംരക്ഷണ പ്രവർത്തനങ്ങൾക്ക്​ പ്രയോജനപ്പെടുത്താൻ നീക്കമുണ്ട്​.


 

Tags:    
News Summary - Theni forest fire -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.