തേങ്കുറുശ്ശി ദുരഭിമാനക്കൊല: പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്തണം - ജബീന ഇർഷാദ്

കോഴിക്കോട്​: പാലക്കാട് ജില്ലയിലെ തേങ്കുറുശ്ശിയിൽ  യുവാവിനെ ദുരഭിമാനത്തിൻ്റെ പേരിൽ കൊന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്തണമെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്‍റ്​ ജബീന ഇർഷാദ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കൊല്ലപ്പെട്ട അനീഷിൻ്റെ ഭാര്യ ഹരിതയുടെ മൊഴിയിൽ എത്ര ക്രൂരമായാണ് കൊല നടത്തിയതെന്ന് ബോധ്യമാവുന്നു. കേരളീയ സമൂഹത്തിൽ വേരുറപ്പിച്ച ജാതി മേധാവിത്വത്തിൻ്റയും ദുരഭിമാനത്തിൻ്റെയും നേർ ചിത്രമാണ് വീണ്ടും തെളിയുന്നത്.

പൊലീസിനോട് പരാതിപ്പെട്ടിട്ടും അവർക്ക് വേണ്ട സംരക്ഷണം ലഭിച്ചില്ല എന്നത് ദൗർഭാഗ്യകരമാണ്. പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിച്ചാൽ മാത്രമേ ഇത്തരം പ്രവണതകൾ അവസാനിപ്പിക്കാൻ കഴിയുകയുള്ളൂ എന്നും അനീഷിൻ്റെ ഭാര്യ ഹരിതക്ക് നീതി ലഭിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Thenkurissi honor killing: Defendants should be given severe punishment - Jabeena Irshad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.