കോഴിക്കോട്: അട്ടപ്പാടിയിൽ വ്യാപകമായി മരം മുറിച്ചു കടത്തുന്നുവെന്ന് പരാതി. വിവരം അറിഞ്ഞതിനെ തുടർന്ന് ഇതു സംബന്ധിച്ച് പാലക്കാട് കലക്ടർ അന്വേഷണം തുടങ്ങി എന്നാണ് റവന്യൂ വകുപ്പിൽ നിന്ന് അറിയുന്നത്.ഏതാണ്ട് 10 ചുറ്റളവിൽ പൈൻമരങ്ങൾ മാത്രം തിങ്ങിനിൽക്കുന്ന പ്രദേശത്താണ് മരം മുറി വ്യാപകമായി നടക്കുന്നത്. മരങ്ങൾ മുറിച്ചു കടത്തുന്നതിന്റെ ഫോട്ടോകൾ അട്ടപ്പാടിയിൽ നിന്ന് പലരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. കോഴിക്കൂടം ഊരിലെ ആദിവാസികളാണ് പരാതി നൽകിയത്.
സോഷ്യൽ മീഡിയയിൽ രണ്ട് ലോറികളിലായി മരം തമിഴ്നാട്ടിലേക്ക് കയറ്റിക്കൊണ്ടുപോകുന്നത് ചിത്രങ്ങളിൽ കാണാം. വയലൂർ ഭാഗത്ത് റോഡിൽ മുറിച്ച് മരങ്ങൾ കൂട്ടിയിട്ടിരിക്കുന്നു. ആദിവാസികൾക്ക് സാമൂഹിക വനാവകാശ നിയമപ്രകാരം നൽകിയ പ്രദേശത്തുനിന്നാണ് മരങ്ങൾ മുറിക്കുന്നത്. ഈ പ്രദേശത്തിന്റെ വടക്കും തെക്കും അതിർത്തി വരടിമലയാണ്. വടക്ക് വയലൂരും പടഞ്ഞാറ് വെങ്കക്കടവുമാണ് അതിരുകൾ. പഴയകാലത്ത് കോഴിക്കൂടം, വയലൂർ ഊരുകളിലെ ആദിവാസികളുടെ കൊത്തുകാട് ഭൂമികളായിരുന്നു.
ബ്രിട്ടീഷുകാരണ് ഈ പ്രദേശത്ത് എസ്റ്റേറ്റ് തുടങ്ങിയത്. 1947 ശേഷം ബ്രിട്ടീഷുകാർ എസ്റ്റേറ്റ് ഒഴിഞ്ഞ് പോയി. നിലവിൽ ഭവാനി പ്രോഡ്യൂസേഴ്സ് കമ്പനിയുടെ എസ്റ്റേറ്റും കഴക്കമ്പലം എസ്റ്റേറ്റുമെല്ലാം ഇവിടെയുണ്ട്. ഹിൽട്ടൺമല, പുതുക്കാട്, പെരിയ ചോല, മേലെ കുറവൻപടി, 40 ഏക്കർ എന്നീ എസ്റ്റേറ്റ് ഭാഗങ്ങളിൽനിന്നാണ് വ്യാപകമായി മരം മുറിച്ച് ലോഡ്കണക്കിന് തടി കടത്തുന്നത്.
മരം മുറിക്കുന്നതിന് അനുമതിയൊന്നും വനംവകുപ്പിൽനിന്ന് നിൽകിയട്ടില്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ആദിവാസികൾക്ക് നൽകിയ മറുപടി. വനാവകാശ നിയമ പ്രകാരം വനാവകാശ കമ്മിറ്റികൾ ഈ പ്രദേശത്തുണ്ട്. എന്നാൽ, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഉത്താശയോടെ എസ്റ്റേറ്റ് മനേജർമാരാണ് മരം മുറിച്ച് കടത്തുന്നതെന്നാണ് ആദിവാസികളുടെ ആരോപണം. ഊരുകൂട്ടത്തിന്റെ അനുമതി ഇല്ലാതെ മരം മുറിക്കുന്നത് നിയമവിരുദ്ധമാണെന്നും ആദിവാസികൾ ചുണ്ടാക്കാട്ടുന്നു.
അട്ടപ്പാടിയിൽ പലയിടത്തും വനഭൂമിയും എസ്റ്റേറ്റും തമ്മിലുള്ള അതിർവരമ്പ് കൃത്യമല്ല. അതിനാൽ വനഭൂമിയിൽ നിന്നും മരങ്ങൾ മുറിച്ചിട്ടുണ്ട് എന്നാണ് ആദിവാസികളുടെ ആക്ഷേപം. കോഴിക്കൂടം, വയലൂർ ഊരുകളിലെ ആദിവാസികളുടെ പാരമ്പര്യ ഭൂമിയിൽനിന്ന മരം മുറിച്ചതായി പഴനിസ്വാമി നേരത്തെ പരാതി നൽകിയിരുന്നു. വനാവകാശ നിയമപ്രകാരം പട്ടികവർഗക്കാരുടെ ആവശ്യത്തിന് മാത്രമേ ഈ പ്രദേശത്ത് നിന്ന് മരംമുറിക്കാൻ കഴിയു. ആദിവാസികൾക്ക് ചുവന്ന സുഗന്ധദ്രവ്യങ്ങൾ നൽകുന്ന മരങ്ങളാണ് മുറിച്ച് കടത്തുന്നത്. ഇക്കാര്യത്തിൽ കലക്ടർ ശക്തമായ നടപടി സ്വീകരിക്കണെന്ന് കോഴിക്കൂടം ഭരൂരിലെ ആദിവാസികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.