തിരുവനന്തപുരം: വിഴിഞ്ഞത്ത് കലാപം സൃഷ്ടിക്കാൻ ബോധപൂർവം ശ്രമം നടക്കുന്നതായി മന്ത്രി ആന്റണി രാജു. സർക്കാരിന്‍റെയും പൊലീസിന്‍റെയും ആത്മസംയമനം ദൗർബല്യമായി കാണരുതെന്നും മന്ത്രി പറഞ്ഞു.
"യാഥാർഥ്യ ബോധത്തോടെ പെരുമാറാൻ സമരക്കാർ തയ്യാറാകണം. സംഘർഷമുണ്ടാക്കി നാട്ടിലെ ശാന്തിയും സമാധാന അന്തരീക്ഷവും തകർക്കാൻ ആരും ശ്രമിക്കരുത്. സമരം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം സർക്കാർ ചെയ്‌തിട്ടുണ്ട്"- ആന്റണി രാജു പറഞ്ഞു.
അതേസമയം ജനകീയ സമര സമിതിക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമം, ഗൂഢാലോചന, കുറ്റകരമായ സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി ഒമ്പത് കേസുകളാണ് എടുത്തിട്ടുള്ളത്. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. സഹായമെത്രാൻ ഡോ. ആർ.ക്രിസ്തുദാസ് ഉൾപ്പെടെ അമ്പതോളം വൈദികരും പ്രതിപ്പട്ടികയിലുണ്ട്. ആർച്ച് ബിഷപും വൈദികരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്.ഐ.ആർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.