ചെങ്ങന്നൂർ: ഭരണഘടന വിരുദ്ധമായോ നിയമവിരുദ്ധമായോ ഒന്നും പറഞ്ഞിട്ടില്ലെന്നും തന്റെ പേരിലുണ്ടായിരുന്ന രണ്ട് പരാതിയിലും തീർപ്പായെന്നും നിയുക്തമന്ത്രി സജി ചെറിയാൻ. ചെങ്ങന്നൂരിലെ എം.എൽ.എ ഓഫിസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്കെതിരെ എവിടെയും കേസില്ല. പൊലീസ് ആറു മാസം അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയതാണ്. ഭരണഘടന വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നും തെളിഞ്ഞു.
മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങിയില്ല. മാറിനിന്നത് സർക്കാറിന്റെയും പാർട്ടിയുടെയും താൽപര്യം സംരക്ഷിക്കാനാണ്. ധാർമികത മുൻനിർത്തിയാണ് രാജിവെച്ചത്.
തടസ്സഹരജിയിൽ കോടതി തുടർനടപടികൾ സ്വീകരിക്കും. എല്ലാ കാര്യങ്ങളിലും പോസിറ്റിവായ സമീപനം വേണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.