തിരുവനന്തപുരം: ആധാർ മസ്റ്ററിംഗ്, സംസ്ഥാനത്ത് മൂന്ന് ദിവസം റേഷൻ വിതരണം നടക്കില്ല. നാളെ മുതൽ ഞായറാഴ്ച വരെയാണ് വിതരണം ഇല്ലാത്തത്. വെള്ളി, ശനി , ഞായർ ദിവസങ്ങളിലാണ് റേഷൻ വിതരണം നിർത്തിവെച്ചത്. ഈ ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് റേഷൻ കടകളിലെത്തി ആധാർ അപ്ഡേഷൻ നടത്താമെന്ന് അധികൃതർ അറിയിച്ചു.
ഉപാഭോക്താക്കൾക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ കേന്ദ്രങ്ങളിലും ആധാർ അപ്ഡേഷൻ ചെയ്യാം.രാവിലെ എട്ട് മുതൽ വൈകിട്ട് ഏഴു വരെ ഇടവേളകളില്ലാതെ റേഷൻ കടകൾ പ്രവർത്തിക്കണമെന്ന് നിർദേശം നൽകിയിരിക്കുന്നത്.
എന്നാൽ, സിവിൽ സപ്ലൈസ് ഉത്തരവിനെതിരെ റേഷൻ വ്യാപാരികൾ രംഗത്തെത്തി. വൈകിട്ട് ഏഴ് വരെ ഇടവേളകളില്ലതെ പ്രവർത്തിക്കാൻ അടിമകളല്ലെന്ന് വ്യാപാരികൾ അറിയിച്ചു. കനത്ത ചൂട് കണക്കിലെടുത്ത് സമയം പുനഃക്രമീകരിക്കണമെന്ന് റേഷൻ വ്യാപാരികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.