തിരുവനന്തപുരം: കോൺഗ്രസിൽ തിരക്കിട്ട നേതൃമാറ്റം ആവശ്യമില്ലെന്ന് കെ. മുരളീധരൻ എം.പി. നേമത്ത് മത്സരിച്ച് പരാജയപ്പെട്ട കെ. മുരളീധരൻ തെരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ച് നാളെ മാധ്യമപ്രവർത്തകരോട് സംസാരിക്കുമെന്നും വ്യക്തമാക്കി.
കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി എന്നിവരുമായി കെ. മുരളീധരൻ ചർച്ച നടത്തി.
നേതൃത്വമാണ് തോൽവിക്ക് കാരണമെന്നും നേതൃമാറ്റം ആവശ്യമാണെന്നും ഒളിഞ്ഞും തെളിഞ്ഞും കോൺഗ്രസിൽ തന്നെ ആവശ്യം ഉയരുന്നതിനിടെയാണ് നേതൃമാറ്റം ആവശ്യമില്ലെന്ന് കെ. മുരളീധരൻ പ്രതികരിച്ചിരിക്കുന്നത്. കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തേക്ക് കെ. മുരളീധരനെയോ കെ. സുധാകരനെയോ കൊണ്ടുവരണമെന്നാണ് നേതാക്കൾ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.