കോഴിക്കോട്: വെൽഫെയർ പാർട്ടിയുമായുള്ള ബന്ധത്തിൽ കോൺഗ്രസിൽ വ്യക്തതയുണ്ടായിരുന്നില്ലെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻറ് ടി.സിദ്ധിഖ്. നേതാക്കളുടെ വിശദീകരണത്തിൽ വ്യക്തതയുണ്ടായില്ല. വ്യക്തതക്ക് പകരം ഇക്കാര്യത്തിൽ ആശയക്കുഴപ്പമാണ് ഉണ്ടായതെന്നും സിദ്ധിഖ് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഏകോപനത്തിലും തന്ത്രങ്ങൾ രൂപീകരിക്കുന്നതിലും വീഴ്ചകളുണ്ടായി. ഇത് പരിശോധിച്ച് തിരുത്തലുകൾ വരുത്തണം. കോഴിക്കോട് കോർപ്പറേഷനിൽ മെച്ചപ്പെട്ട പ്രകടനമുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. മലയോര മേഖലകളിലെ പഞ്ചായത്തുകളിലും ജില്ലയിലെ മുൻസിപാലിറ്റികളിലും മെച്ചപ്പെട്ട പ്രകടനം നടത്താൻ സാധിച്ചുവെന്ന് സിദ്ധിഖ് അവകാശപ്പെട്ടു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ കാലങ്ങളായി ഇടതുപക്ഷമാണ് ആധിപത്യം പുലർത്തുന്നത്. 2010ലെ തെരഞ്ഞെടുപ്പിൽ മാത്രമാണ് ഇതിനൊരു അപവാദമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.