തത്ക്കാലം വൈദ്യുതി നിയന്ത്രണമുണ്ടാവില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

തിരുവനന്തപുരം: ജനങ്ങൾ സഹകരിച്ചാൽ വൈദ്യുതി നിയന്ത്രണത്തിന്‍റെ ആവശ്യം ഉണ്ടാവില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഉപഭോക്താക്കളോട് സ്വയം നിയന്ത്രണം നടത്താനും മന്ത്രി പറഞ്ഞു.

വീടുകളിലെ അനാവശ്യ വൈദ്യുതി ഉപയോഗം കുറക്കണം. വൈകുന്നേരങ്ങളിൽ വാഷിങ് മെഷനോ ഗ്രൈന്‍ററോ ഉപയോഗിക്കാതെ ശ്രദ്ധിച്ചാൽ വൈദ്യതി ഉപയോഗം നിയന്ത്രിക്കാനാകും. എല്ലാവരോടും വൈദ്യുതി നിയന്ത്രണത്തിനായി അഭ്യർഥിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കാലവർഷം ദുർബലമായതോടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമാണെന്നും നിയന്ത്രണം ഒഴിവാക്കാൻ വൈകിട്ട് ആറുമുതൽ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറക്കാനും കഴിഞ്ഞ ദിവസം കെ. എസ്. ഇ. ബി അഭ്യർഥിച്ചിരിന്നു.

Tags:    
News Summary - there will be no electricity control K Krishnankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.