തൃശൂർ: ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂരിൽ നടക്കാറുള്ള പുലിക്കളിയും ഓണത്തിന്‍റെ ഭാഗമായ കുമ്മാട്ടിയും ഇത്തവണയില്ല. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ പുലിക്കളി അടക്കമുള്ള എല്ലാ ഓണാഘോഷ പരിപാടികളും ഒഴിവാക്കാൻ തൃശൂര്‍ കോര്‍പറേഷന്‍ തീരുമാനിച്ചതായി മേയർ എം.കെ. വർഗീസ് അറിയിച്ചു.
വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്‍റെ പ്രത്യേക ഉത്തരവ് പ്രകാരമാണ് ഓണാഘോഷ പരിപാടികൾ ഒഴിവാക്കിയത്. മേയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കക്ഷി നേതാക്കളുടെ യോഗ തീരുമാനപ്രകാരം കോര്‍പറേഷന്‍തല ഓണാഘോഷം, ഡിവിഷന്‍ തല ഓണാഘോഷം, കുമ്മാട്ടി, എന്നിവ വേണ്ടെന്ന് വെച്ചു. കോര്‍പറേഷന്‍ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഓണാഘോഷ പരിപാടികളുടെ ഭാരവാഹിത്വത്തില്‍നിന്നും ഒഴിഞ്ഞ് നില്‍ക്കണമെന്ന് മേയര്‍ അഭ്യര്‍ഥിച്ചു.
നാലോണ നാളിൽ, സെപ്റ്റംബര്‍ 18നാണ് പുലിക്കളി നടക്കേണ്ടിയിരുന്നത്. 16, 17 തീയതികളിലാണ് കുമ്മാട്ടിക്കളി. രണ്ടിനും ഒരുക്കം തുടങ്ങിയിരുന്നു. പുലിക്കളി കാണാൻ സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നും പുറത്തുനിന്നും പതിനായിരങ്ങൾ തൃശൂരിൽ എത്താറുണ്ട്. തൃശൂര്‍ സ്വരാജ് റൗണ്ടിലാണ് പുലിക്കളി നടക്കാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.