ആലപ്പുഴ: തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ട് കൈയേറ്റവുമായി ബന്ധപ്പെട്ട് കമ്പനിക്കയച്ച നോട്ടീസിൽ തെറ്റുപറ്റിയതിൽ ഹൈകോടതിയുടെ രൂക്ഷ വിമർശനം ഏറ്റുവാങ്ങിയതിനു പിറകെ പ്രതികരണവുമായി ആലപ്പുഴ ജില്ലാ കലക്ടർ ടി.വി അനുപമ. വിഷയത്തിൽ നേരിട്ട് പ്രതികരണം നടത്താതെ ഒരു കവിതാ ശകലമാണ് അനുപമ ഫേസ്ബുക്കിൽ പങ്കുെവച്ചത്. അവർ നിങ്ങൾ നിങ്ങളെ പരാജയപ്പെടുത്തുമായിരിക്കും പേക്ഷ, ഫീനിക്സ് പക്ഷിയെപ്പോലെ ചാരത്തിൽ നിന്ന് പറന്നുയരുമെന്നാണ് ഫേസ്ബുക്കിൽ കുറിച്ച വരികൾ വ്യകത്മാക്കുന്നത്.
‘അവർ നിങ്ങൾ നിങ്ങളെ പരാജയപ്പെടുത്തുമായിരിക്കും,
മുറിപ്പെടുത്തുമായിരിക്കും,
വേദനിപ്പിക്കുമായിരിക്കും,
അപമാനിക്കുമായിരിക്കും.
എന്നാൽ, അവർക്ക് നിങ്ങളെ തകർക്കാനാകില്ല.
ഫീനിക്സ് പക്ഷിയെപ്പോലെ
ചാരത്തിൽ നിന്ന് നിങ്ങൾ ഉയിർത്തെഴുന്നേൽക്കും’
ഫേസ് ബുക്ക് പോസ്റ്റിെൻറ പൂർണ രൂപം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.