മഞ്ചേരി: മലപ്പുറം ജില്ലയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ തങ്ങളാൽ കഴിയുന്ന സഹായം നൽകാനായി ആ 22 പേരും ഒരിക്കൽ കൂടി മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിലെത്തി. കോവിഡ് എന്ന മഹാമാരിയെ അതിജീവിച്ച ഇവർ പോസിറ്റിവായ രോഗികള്‍ക്ക് തെറപ്പിക്കായുള്ള പ്ലാസ്മ നല്‍കാനാണ് വീണ്ടും മഞ്ചേരിയിലെത്തിയത്.
അത്യാസന്ന നിലയിലായവര്‍ക്ക് സഹായം ചെയ്യുന്നതിെൻറ ചാരിതാര്‍ഥ്യത്തോടെ സാമൂഹിക അകലം പാലിച്ച് അവര്‍ ഒത്തുചേര്‍ന്നു. പ്ലാസ്മ നല്‍കുന്നതിലൂടെ ജീവന്‍ രക്ഷിക്കാനാവുന്നതില്‍ സന്തോഷമുണ്ടെന്നും വൈറസിനെ തുരത്താന്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങുമെന്നും അവര്‍ പറഞ്ഞു.
വൈറസ് പടരുന്ന സാഹചര്യത്തെ ഫലപ്രദമായി നേരിടാനാണ് ഈ മുന്നൊരുക്കം നടത്തുന്നതെന്ന് കോവിഡ് നോഡല്‍ ഓഫിസര്‍ ഡോ. ഷിനാസ് ബാബു പറഞ്ഞു. ചികിത്സസമയത്ത് നൽകിയ സ്‌നേഹം അവര്‍ ഇരട്ടിയായി തിരിച്ചുതരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.