പുൽപള്ളി: ജപ്തി നടപടികളുമായെത്തിയ ബാങ്ക് ഉദ്യോഗസ്ഥരെ കർഷകസംഘത്തിന്റെ നേതൃത്വത്തിൽ തടഞ്ഞു. കല്ലുവയൽ നെല്ലിക്കുന്നേൽ ഷാജിയുടെ വീടും പുരയിടവും ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്.
തിരിച്ചടവിന് സാവകാശം അനുവദിച്ചതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. 2016 -18 കാലയളവിൽ ചെതലയം സെൻട്രൽ ബാങ്കിൽ നിന്ന് ഹൗസിങ് ലോൺ, ചെറുകിട സംരംഭം, കാർഷിക ലോൺ എന്നീ ഇനങ്ങളിലായി 27 ലക്ഷം രൂപ വായ്പയായി എടുത്തിരുന്നു.
ഇടക്കാലത്ത് തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് 11 ലക്ഷത്തോളം രൂപ കുടിശ്ശിക വന്നു. ഈ തുക ഈടാക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് അകമ്പടിയോടെ ജപ്തിയുമായി ഉദ്യോഗസ്ഥരെത്തിയത്. മാർച്ച് അവസാനവാരത്തിനുള്ളിൽ കുടിശ്ശിക തുക തിരിച്ചടക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.
കർഷകസംഘം ജില്ല പ്രസിഡന്റ് എ.വി. ജയൻ, കെ.ജെ. പോൾ, വിൻസെന്റ് ചങ്ങനാമടത്തിൽ, കെ.ടി. ജോളി, വിജേഷ്, കെ.കെ. ഉണ്ണികുട്ടൻ, ശരത്കുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.