പേരാമ്പ്ര: പ്രശസ്ത തെയ്യം കലാകാരന്‍ ആവളയിലെ ചാലിയനക്കണ്ടി സി.കെ. ആണ്ടി പണിക്കര്‍ (88) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ 7.30ഓടെയായിരുന്നു അന്ത്യം. 2002ല്‍ തെയ്യാട്ട്, തോറ്റം, തിറ എന്നിവക്ക് ഫോക്ലോര്‍ അക്കാദമി അവാര്‍ഡ്, 2009ല്‍ തിറയാട്ടം, വെലിക്കള എന്നിവക്ക് ഫോക്ലോര്‍ അക്കാദമി ഫെലോഷിപ്, 2013 പി.കെ. കേളന്‍ പുരസ്കാരം, 2012, 13 വര്‍ഷത്തില്‍ ടൂറിസം വകുപ്പിന്‍െറ ആദരം, പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്കാരം എന്നിവ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ഇദ്ദേഹത്തെ തേടിയത്തെി.
ഡോ. എ.പി.ജെ. അബ്ദുല്‍ കലാം രാഷ്ട്രപതിയായിരിക്കെ റിപ്പബ്ളിക് ദിനാഘോഷത്തില്‍ ഇദ്ദേഹം അതിഥിയായിരുന്നു. വിദേശ രാജ്യങ്ങളിലും നിരവധി ഇതര സംസ്ഥാനങ്ങളിലും ആണ്ടി പണിക്കര്‍ അനുഷ്ഠാന കലകള്‍ അവതരിപ്പിച്ച് പ്രശംസ പിടിച്ചുപറ്റി. സംസ്ഥാന സര്‍ക്കാറിന്‍െറ കുരുത്തോല കളരിയില്‍ അംഗമായ ഇദ്ദേഹം കുരുത്തോലകൊണ്ട് ആഭരണങ്ങള്‍ ഉണ്ടാക്കുന്നതില്‍ വിദഗ്ധനാണ്. തെയ്യക്കോലങ്ങള്‍ നിര്‍മിക്കുന്ന ചുരുക്കം ചില വ്യക്തികളില്‍ ഒരാള്‍കൂടിയാണിദ്ദേഹം.
കേളപ്പജിയോടൊപ്പം ചെണ്ടകൊട്ടി സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയുമായി. അനുഷ്ഠാന കലയെ ജനകീയമാക്കുന്നതില്‍ ഏറെ പങ്കുവഹിച്ചു. ഭാര്യ: ചെറിയ. മക്കള്‍: ശിവദാസന്‍ (തെയ്യം കലാകാരന്‍), ഉഷ ( നഴ്സിങ് അസി. പേരാമ്പ്ര താലൂക്കാശുപത്രി). മരുമക്കള്‍: ജിഷ (മേപ്പയൂര്‍), പരേതനായ ആണ്ടി (നെട്ടൂര്‍). സഹോദരങ്ങള്‍: മാണി (മണിയൂര്‍), അമ്മു (വടയം), ജാനകി (തലശ്ശേരി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.