അലനല്ലൂർ: അലനല്ലൂരിലെങ്ങും ഇപ്പോൾ ചർച്ച നല്ലവനായ ഒരു കള്ളനെക്കുറിച്ചാണ്. മാസങ്ങൾക്ക് മുമ്പ് മോഷ്ടിച്ച സാധനങ്ങളുടെ പണം കടയുടമക്ക് നൽകിയാണ് ഇയാൾ കൈയടി നേടിയത്.
കർക്കിടാംകുന്ന് കുളപറമ്പിലെ കൂത്തുപറമ്പൻ ഉമ്മറിെൻറ പലചരക്ക് കടയിൽ കഴിഞ്ഞ മാർച്ചിൽ മോഷണം നടന്നിരുന്നു. ജ്യൂസ്, ഭക്ഷ്യവസ്തുക്കൾ, മറ്റ് സാധനങ്ങൾ എന്നിവയാണ് നഷ്ടപ്പെട്ടത്. ഉമ്മർ പൊലീസിൽ പരാതി നൽകിയിരുന്നു. 5000 രൂപയുടെ നഷ്ടമുണ്ടായി.
ഈ തുകയാണ് അഞ്ച് മാസങ്ങൾക്ക് ശേഷം ബുധനാഴ്ച കടയിലെത്തിയ അപരിചിതൻ ഉമ്മറിന് നൽകിയത്. കുറിപ്പൈസയോ മറ്റോ ആകാമെന്ന് കരുതി കവർ പൊട്ടിച്ച ഉമ്മറിന് 5000 രൂപയും കുറിപ്പുമാണ് ലഭിച്ചത്.
കത്തിൽ ഇങ്ങനെ എഴുതിയിരുന്നു- ''ഞാനും കൂട്ടുകാരനും ഒരു ദിവസം രാത്രി നിങ്ങളുടെ കടയിൽ നിന്ന് കുറച്ച് സാധനങ്ങൾ അപ്പോഴത്തെ ബുദ്ധിമോശംകൊണ്ട് മോഷ്ടിച്ചിരുന്നു. നേരിൽ കണ്ട് പൊരുത്തപ്പെടീക്കണമെന്നുണ്ട്. പേടിയുള്ളതിനാൽ ഈ രീതി സ്വീകരിക്കുന്നു. നിങ്ങളുടെ ഒരനിയൻ.'' തുടർന്ന് ഉമ്മർ നാട്ടുകൽ പൊലീസിൽ വിളിച്ച് കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടു.
താൻ ഈ വിഷയം മറന്നിരുന്നെന്നും ഈ പണമാണ് തരുന്നതെന്നറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും സ്വീകരിക്കില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.