കോഴിക്കോട്
•മംഗലാപുരത്തേക്ക് ട്രെയിനുകൾ ഓടി
• ട്രെയിൻ റദ്ദാക്കിയതിനാൽ യാത്ര മുടങ്ങിയ തിരുവനന്തപുരം, കൊല്ലം ഭാഗത്തേക്ക് പോകാനുള്ള 150ഓളം യാത്രക്കാർ സ്േറ്റഷനിൽ തുടരുന്നു.
കണ്ണൂർ
•ചെന്നൈ ഭാഗത്തേക്കും തിരിച്ചുമുള്ള ട്രെയിനുകൾ മാത്രമാണ് കണ്ണൂർ സ്റ്റേഷൻ വഴി കടന്നുപോയത്.
മലപ്പുറം
•റെയിൽ ഗതാഗതവും സാധാരണ നിലയിലേക്ക്.
•ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ച റൂട്ടുകൾ: ഷൊർണൂർ-കോഴിക്കോട്, നിലമ്പൂർ-ഷൊർണൂർ.
•നിലമ്പൂർ-തിരുവനന്തപുരം രാജ്യറാണി ഉടൻ പുനരാരംഭിക്കും.
പാലക്കാട്
•പാലക്കാട് ഡിവിഷനിൽ എറണാകുളം-കോട്ടയം-കായംകുളം റൂട്ടിൽ പുലർച്ച ആറുമുതൽ വേഗത നിയന്ത്രിച്ച് സ്പെഷൽ ട്രെയിനുകൾ സർവിസ് നടത്തി.
•പാലക്കാട്-ഷൊർണൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പൂർവസ്ഥിതിയിലായി.
•കോഴിക്കോട് നിന്ന് പുറപ്പെടുന്ന ട്രെയിനുകൾ തിരൂർവരെ മാത്രമേ സർവിസ് നടത്തിയിട്ടുള്ളൂ.
•ഞായറാഴ്ച രാത്രി എട്ടോടെ ഷൊർണൂർ-കുറ്റിപ്പുറം പാതയിലെ ഗതാഗതം പുനഃസ്ഥാപിക്കും; ആദ്യം ചരക്കുവണ്ടികൾ കടത്തിവിട്ട ശേഷം യാത്രവണ്ടികൾ കടത്തിവിടും.
•കുറ്റിപ്പുറം-തിരൂർ പാത ഗതാഗതയോഗ്യമാക്കാനുണ്ട്. എറണാകുളം ഭാഗത്തേക്കുള്ള മിക്ക ദീർഘദൂര ട്രെയിനുകളും കോയമ്പത്തൂരിൽ സർവിസ് അവസാനിപ്പിച്ചു.
എറണാകുളം
•ട്രെയിനുകൾ ഓടിത്തുടങ്ങി; പാലക്കാട് ഭാഗത്തേക്ക് വൈകും
•ദീർഘദൂര ട്രെയിനുകൾ തിരുെനൽവേലി വഴി
•ഞായറാഴ്ച രാവിലെ അഞ്ചുമുതൽ കോട്ടയം വഴി ട്രെയിൻ സർവിസ് പുനരാരംഭിച്ചു. എറണാകുളത്തുനിന്ന് രാവിലെ ആറിന് തിരുവനന്തപുരത്തേക്ക് വഞ്ചിനാട് എക്സ്പ്രസ് ഓടി.
•സ്പെഷൽ ട്രെയിനുകളും ഓടിത്തുടങ്ങി.
•പലയിടത്തും ട്രാക്കുകൾക്ക് കേടുപറ്റി. അറ്റകുറ്റപ്പണി ദ്രുതഗതിയിൽ നടക്കുകയാണ്.
•ഡൽഹി, മുംബൈ, ബംഗളൂരു, ഹൗറ ദീർഘദൂര സർവിസുകൾ തിരുെനൽവേലി വഴിയാണ്.
•വാരാദ്യ ട്രെയിനുകൾ റദ്ദാക്കി.
•ഞായറാഴ്ച ആരംഭിച്ച പ്രത്യേക ട്രെയിനുകൾ- എറണാകുളം ജങ്ഷൻ-തിരുവനന്തപുരം (ആലപ്പുഴ വഴി, രണ്ട് സർവിസ്)
തിരുവനന്തപുരം സെൻട്രൽ-എറണാകുളം (കോട്ടയം വഴി, രണ്ട് സർവിസ്)
കൊല്ലം-എറണാകുളം (കോട്ടയം വഴി) സ്പെഷൽ മെമു
തൃശൂർ
•എറണാകുളം - തൃശൂർ - ഷൊർണൂർ, തൃശൂർ - ഗുരുവായൂർ റെയിൽ സർവിസുകൾ ഗതാഗതയോഗ്യമായില്ല.
കോട്ടയം
•തിരുവനന്തപുരം-കായംകുളം-കോട്ടയം-എറണാകുളം പാതയിൽ ട്രെയിനുകൾ ഗതാഗതം പുനഃസ്ഥാപിച്ചു
•വേണാട്, വഞ്ചിനാട് എക്സ്പ്രസ്, തിരുവനന്തപുരം-എറണാകുളം, എറണാകുളം-തിരുവനന്തപുരം (സ്പെഷൽ) എറണാകുളം-കൊല്ലം എന്നിവ ഒാടി
കൊല്ലം
•കൊല്ലം-ചെങ്കോട്ട പാതയിൽ ഗതാഗതം പുനഃസ്ഥാപിച്ചില്ല.
തിരുവനന്തപുരം–എറണാകുളം ട്രെയിനുകൾ ഒാടിത്തുടങ്ങി
തിരുവനന്തപുരം\ തൃശൂർ: തിരുവനന്തപുരത്തുനിന്ന് കോട്ടയം വഴി എറണാകുളത്തേക്ക് െട്രയിനുകൾ ഒാടിത്തുടങ്ങി. വേഗനിയന്ത്രണം ഏർപ്പെടുത്തി സ്പെഷൽ ട്രെയിനുകളാണ് ഒാടിയത്. തിരുവനന്തപുരത്തുനിന്ന് കോട്ടയം വഴിയും ആലപ്പുഴ വഴിയും ട്രെയിനുകൾ ഒാടിത്തുടങ്ങി. കോട്ടയം വഴി എറണാകുളത്തേക്കുള്ള ആദ്യ ട്രെയിൻ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടത് രാവിലെ അഞ്ചിനാണ്. തുടർന്ന് 9.30 നും ഉച്ചക്ക് 1.30 നും സർവിസുകൾ നടന്നു. എല്ലാ സ്റ്റേഷനുകളിലും സ്പെഷൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിരുന്നു. ഇതിനു പുറമേ, രണ്ട് മെമു സർവിസുകളും കോട്ടയം വഴി ഞായറാഴ്ച ഏർപ്പെടുത്തി. മുൻ ദിവസങ്ങളെ പോലെ ആലപ്പുഴ വഴിയും സ്പെഷൽ ട്രെയിനുകൾ ഒാടി.
അതേസമയം, ദീർഘദൂര ട്രെയിനുകളൊന്നും ഞായറാഴ്ചയും സർവിസ് നടത്തിയില്ല. വള്ളത്തോൾ നഗറിനും എറണാകുളത്തിനും ഇടയിലെ തകരാറുകൾ പരിഹരിക്കാൻ താമസം നേരിടുന്നതാണ് കാരണം. ഇൗ സെക്ഷനിൽ ദ്രുതഗതിയിൽ ജോലികൾ പുരോഗമിക്കുന്നുണ്ട്. ഷൊർണൂർ-തൃശൂർ ലൈനിലെ തകരാറുകൾ വേഗത്തിൽ പരിഹരിക്കുമെങ്കിലും തൃശൂർ-എറണാകുളം ലൈനിലെ ട്രാക്കിലെയടക്കം തകരാറുകൾ ഗുരുതരമാണ്. പ്രശ്നങ്ങൾ പരിഹരിച്ചാലും സുരക്ഷവിഭാഗം ഉറപ്പുനൽകിയാൽ മാത്രമേ ഇവിടെ ട്രയൽ സർവിസ്പോലും നടത്താനാകൂ.
ചാലക്കുടി റെയിൽവേ മേൽപാലവും നെല്ലായിയിൽ റെയിൽപാളവും അപകടാവസ്ഥയിലാവുകയും വടക്കാഞ്ചേരിക്കടുത്ത് കുറാഞ്ചേരിയിൽ പാളത്തിൽ മണ്ണിടിയുകയും ചെയ്തതതോടെ നിർത്തിയ ട്രെയിന്‍ ഗതാഗതം തിങ്കളാഴ്ച വൈകുന്നേരത്തോടെ പുനരാരംഭിച്ചേക്കും. ഗതാഗതം സാധാരണനിലയിലാവാൻ നാല് ദിവസമെടുക്കുമെന്ന് റെയിൽവേ അറിയിച്ചു. നെല്ലായിയിൽ സ്ലീപ്പറുകൾക്കടിയിൽ നിന്ന് മെറ്റലും മണ്ണും ഒലിച്ചു പോവുകയും സ്ലീപ്പറുകൾ ഇളകുകയും ചെയ്തിട്ടുണ്ട്. ഇരു അറ്റത്തു നിന്നും മണ്ണ് ഒലിച്ചുപോയതിനെ തുടർന്നാണ് ചാലക്കുടി പാലം ദുർബലമായത്. ചാലക്കുടിയിൽ വൈദ്യുതി കാലുകൾ ഒടിഞ്ഞിട്ടുണ്ട്.
കുത്തൊഴുക്കിൽ പാലത്തിെൻറ നാല് അറ്റത്തുനിന്നും രണ്ട് മീറ്റർ നീളത്തിൽ നല്ല ആഴത്തിൽ മണ്ണും മെറ്റലും ഒലിച്ചു പോയി. ഇരു ഭാഗത്തും പാലം തുടങ്ങുന്നിടത്തുനിന്നാണ് ഇങ്ങനെ സംഭവിച്ചത്. യുദ്ധകാലാടിസ്ഥാനത്തിൽ നടന്ന അറ്റക്കുറ്റ പണിയെ തുടർന്ന് എറണാകുളത്തേക്കുള്ള ഭാഗം ബലപ്പെടുത്തി. തൃശൂരിലേക്കുള്ള ഭാഗത്തെ ജോലികൾ തിങ്കളാഴ്ചയോടെ പൂർത്തിയാവും.
ചാലക്കുടയിലും നെല്ലായിയിലും സുരക്ഷ പരിശോധനയും തുടർന്നുള്ള പരീക്ഷണ ഒാടിക്കലും തിങ്കളാഴ്ച നടക്കും. വൈദ്യുതി കാലുകൾ പുനഃസ്ഥാപിക്കുന്ന ജോലികൾ തിങ്കളാഴ്ച ഉച്ചയോടെ തുടങ്ങും. ഇൗ ജോലി പൂർത്തിയാവാൻ നാല് മണിക്കൂർ വേണം. ഗതാഗതം തിങ്കളാഴ്ച വൈകുന്നേരത്തോടെ പുനരാരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നത് ഇതുകൊണ്ടാണ്.
കുറാഞ്ചേരിയിൽ പാളത്തിൽ നിന്ന് മണ്ണ് ഏതാണ്ട് പൂർണമായി നീക്കി. സുരക്ഷ പരിശോധനക്കുശേഷം തിങ്കളാഴ്ച രാവിലെയോടെ ഗതാഗതം പുനഃസ്ഥാപിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. ദീർഘദൂര ട്രെയിനുകൾ വഴിതിരിച്ചു വിടുകയാണിപ്പോൾ. നെല്ലായി, ചാലക്കുടി ജോലികൾ പൂർത്തിയായ ശേഷമേ ഗുരുവായൂരിലെ ജോലികൾ തുടങ്ങൂ. ഇത് ഗുരുവായൂര്‍ -തൃശൂര്‍ പാതയില്‍ സര്‍വിസ് പുനരാരംഭിക്കൽ വൈകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.