തിരുവനന്തപുരം: തിരുവഞ്ചൂരിന്റെ വീട്ടില്‍ വെച്ച് സോളാര്‍ വിഷയം സംസാരിച്ചിട്ടുണ്ടെന്ന് ചെറിയാന് ഫിലിപ്. സെക്രട്ടേറിയറ്റ് വളയല്‍ സമരം വി.എസിന്റെ പിടിവാശിയെ തുടര്‍ന്നാണുണ്ടായത്. സമരം തീര്‍ക്കണമെന്ന ആഗ്രഹം എൽ.ഡി.എഫിനും യു.ഡി.എഫിനുമുണ്ടായിരുന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രവര്‍ത്തകരെയും പൊലീസിനെയും നിയന്ത്രിക്കാന്‍ കഴിയാതെ വന്നാല്‍ തിരുവനന്തപുരത്ത് കലാപകലുക്ഷിതമായ അന്തരീക്ഷം ഉണ്ടാവാന്‍ ഇടയുണ്ടെന്ന ആശങ്കയാണ് ഇരുമുന്നണികളിലെയും നേതാക്കള്‍ പങ്കുവെച്ചത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിളിക്കുമ്പോള്‍ ഫോണ്‍ ജോണ്‍ ബ്രിട്ടാസിന് താന്‍ കൈമാറുകയായിരുന്നു. താൻ പറഞ്ഞിട്ടാണ് ബ്രിട്ടാസ്, ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കാളിയായത്. പിണറായിയും കോടിയേരിയുമായി ജോണ്‍ ബ്രിട്ടാസ് ആശയവിനിമയം നടത്തി.
സമരം ഒത്തുതീര്‍പ്പാക്കാൻ ആര് മുൻകൈ എടുത്തുവെന്നത് പ്രസക്തമല്ല, ഇരുമുന്നണികള്‍ക്കും അതിന് താല്പര്യമുണ്ടായിരുന്നു. സമരം അവസാനിപ്പിച്ചതില്‍ ഏറ്റവും സന്തോഷിച്ചത് സി.പി.എം ആണെന്നും സമരം ഒത്തുതീര്‍പ്പാക്കേണ്ടത് കേരളത്തിന്റെ ആവശ്യമായിരുന്നെന്നും ചെറിയാൻ ഫിലിപ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ബ്രിട്ടാസുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലല്ല സമരം ഒത്തുതീര്‍പ്പായത്. അതൊരു ഘടകം മാത്രമായിരുന്നു. സമരം തുടങ്ങുന്നതിന് തലേദിവസം തന്നെ അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു.
സമരം നടക്കുന്നതിന് മുമ്പ് തന്നെ സമരം അവസാനിപ്പിക്കണമെന്ന ആഗ്രഹം സി.പി.എം നേതാക്കള്‍ക്കുണ്ടായിരുന്നു. അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണെന്ന് പല നേതാക്കളും തിരിച്ചറിഞ്ഞിരുന്നെന്നും ചെറിയാൻ ഫിലിപ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.