ആലുവ: യു.സി കോളജിലെ മതിൽ പറയും, കോളജിന്റെ നൂറുവർഷത്തെ ചരിത്രം. ശതാബ്ദിയാഘോഷങ്ങളോടനുബന്ധിച്ചാണ് ചരിത്രം നിറയുന്ന ചിത്ര മതിൽ തയാറാകുന്നത്. കോളജിന്റെ ചരിത്രനിമിഷങ്ങൾ കാമ്പസിന് മുമ്പിലെ ആലുവ-പറവൂർ റോഡിലൂടെ സഞ്ചരിക്കുന്നവർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും.
ടാഗോർ ഗേറ്റ് പരിസരത്തെ മതിലിലാണ് ചരിത്രം ചിത്രങ്ങളിലൂടെ ആവിഷ്കരിക്കുന്നത്. ഗാന്ധിജിയുടെയും ടാഗോറിെൻറയും എ.പി.ജെ. അബ്ദുൽ കലാമിെൻറയും സന്ദർശനങ്ങൾ മതിലിൽ സ്ഥാനംപിടിച്ചിട്ടുണ്ട്. ഗാന്ധി മാവും കച്ചേരി മാളികയും കാമ്പസിലെ മറ്റ് ഭാഗങ്ങളും ഇവിടെ നിറഞ്ഞുനിൽക്കുന്നു. കോളജിെൻറ ചരിത്രത്തിനൊപ്പം ആലുവയുടെ ചില ചരിത്രനിമിഷങ്ങളും ഉണ്ട്.
ബിനാലെ സംഘാടകൻ ബോസ് കൃഷ്ണമാചാരി, ഡാവിഞ്ചി സുരേഷ്, ശിൽപി മരപ്രഭു രാമചന്ദ്രൻ, ആർട്ടിസ്റ്റുമാരായ ചന്ദ്രബോസ്, സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലാണ് ചിത്രമതിൽ തയാറാക്കുന്നത്. നാൽപതോളം വിദ്യാർഥികളാണ് ചിത്രരചനയിൽ പങ്കെടുക്കുന്നത്. കോളജിെൻറ പതിറ്റാണ്ടുകൾ പഴക്കമുള്ള ചെങ്കൽമതിൽ ഇതിനായി പ്ലാസ്റ്റർ ചെയ്തെടുക്കുകയായിരുന്നു. വെള്ളിയാഴ്ചയോടെ വര പൂർത്തിയാകുമെന്നാണ് കരുതുന്നത്. ശതാബ്ദി ഉദ്ഘാടനം ഈ മാസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.