കൊച്ചി: മുൻ മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ വാട്ടർ വേള്‍ഡ് ടൂറിസം കമ്പനിക്ക് കീഴിലെ ‘ലേക് പാലസ് റിസോര്‍ട്ട്’ നിലം നികത്തിയതായി ആലപ്പുഴ കലക്ടര്‍ ഹൈകോടതിയിൽ. എന്നാൽ, നിലം നികത്തിയിട്ടില്ലെന്നും ബന്ധപ്പെട്ട വിശദാംശങ്ങൾ നൽകാൻ കലക്ടർ തയാറാകുന്നില്ലെന്നും കമ്പനിയും വ്യക്തമാക്കി. നിലംനികത്തിയതുമായി ബന്ധപ്പെട്ട് നൽകിയ നോട്ടീസിന് കലക്ടർക്ക് മറുപടിയും ആക്ഷേപങ്ങളും അറിയിക്കാൻ, കമ്പനിക്ക് പത്ത് ദിവസം അനുവദിച്ച് കോടതിയും ഉത്തരവായി.
നോട്ടീസ് നൽകിയ സാഹചര്യത്തിൽ ഇൗമാസം എട്ടിന് നടക്കേണ്ടിയിരുന്ന ഹിയറിങ് 15ലേക്ക് മാറ്റി നൽകിയ കോടതി ഹരജി തീർപ്പാക്കി. നിലം നികത്തിയെന്ന് കണ്ടെത്തിയതിെൻറ ആധികാരിക രേഖകൾ ലഭ്യമാക്കാത്ത സാഹചര്യത്തിൽ നടപടികൾ നിർത്തിെവക്കണമെന്നാവശ്യപ്പെട്ട് വാട്ടർ വേൾഡ് ടൂറിസം കമ്പനിയും മാനേജിങ് ഡയറക്ടർ മാത്യു ജോസഫും നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
നിലം നികത്തിയിട്ടില്ലെന്നും കൈയേറ്റമുണ്ടെങ്കിൽത്തന്നെ അത് ഏതു ഭൂമിയിലാണെന്ന് വ്യക്തമാക്കാന്‍ കലക്ടര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും ഭൗതിക പരിശോധനപോലും നടത്തിയിട്ടില്ലെന്നും കമ്പനി കോടതിയെ അറിയിച്ചു. ലീലാമ്മ ഈശോയുടെ ഭൂമിയാണ് ആരോപണ വിധേയമായിരിക്കുന്നതെന്നും നോട്ടീസ് നല്‍കിയിരിക്കുന്നത് കമ്പനിക്കാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാൽ, നിലം നികത്തിയിട്ടുണ്ടെന്നും ഹിയറിങ്ങിൽ കമ്പനി പങ്കെടുത്തിട്ടുണ്ടെന്നും കലക്ടര്‍ കോടതിയിൽ വ്യക്തമാക്കി.
കമ്പനിക്ക് സർേവയുമായി ബന്ധപ്പെട്ട എല്ലാ രേഖയും നല്‍കിയിട്ടുള്ളതായും കലക്ടർ അറിയിച്ചു. തുടർന്നാണ് നോട്ടീസിനും റിമോട്ട് സെന്‍സിങ് അതോറിറ്റിയുടെ റിപ്പോർട്ടിനും എതിരെയുള്ള ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാന്‍ കമ്പനിക്ക് കോടതി സമയം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.