ന്യൂഡൽഹി: മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന എൻ.സി.പി നേതാവ് തോമസ് ചാണ്ടിയുടെ കേസ് പരിഗണിക്കുന്ന ബെഞ്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ സമർപ്പിച്ച കത്ത് വിവാദമായി. സുപ്രീംകോടതിയിലെ ഒരു ജഡ്ജി മുമ്പാകെ തോമസ് ചാണ്ടിയുടെ അഭിഭാഷകൻ വിവേക് ഠാങ്കക്ക് വ്യക്തിപരമായ കാരണങ്ങളാൽ ഹാജരാകാൻ സാധ്യമല്ലെന്ന് കാണിച്ച് സമർപ്പിച്ച കത്താണ് വിവാദമായത്. വിവാദത്തിനിടയിൽ തോമസ് ചാണ്ടിയുടെ കേസ് കേൾക്കുന്നതിൽനിന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൽനിന്ന് ജസ്റ്റിസ് എ.എം ഖൻവിൽകർ പിന്മാറി.
ജസ്റ്റിസുമാരായ ആർ.കെ. അഗർവാളും അഭയ് മനോഹർ സപ്രെയുമടങ്ങുന്ന ബെഞ്ച് ഹൈകോടതി വിധിക്കെതിരെ തോമസ് ചാണ്ടി നൽകിയ അപ്പീൽ പരിഗണിക്കുമെന്നായിരുന്നു സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇതിന് ശേഷമാണ് ജസ്റ്റിസ് അഭയ് കുമാർ സപ്രെ ഭാഗമായ ബെഞ്ചിന് മുമ്പാകെ ഹാജരാകാൻ അഡ്വ. വിവേക് ഠാങ്കക്ക് കഴിയില്ലെന്നും അതിനാൽ ബെഞ്ച് മാറ്റിത്തരണമെന്നും അദ്ദേഹത്തിെൻറ അഡ്വക്കറ്റ് ഒാൺ റെക്കോഡ് സുപ്രീംകോടതി രജിസ്ട്രാർക്ക് കത്ത് നൽകിയത്. ബെഞ്ച് മാറിയില്ലെങ്കിൽ ഹൈകോടതിയിലും തെൻറ കേസ് നടത്തിയ യോഗ്യനായ ഒരു അഭിഭാഷകെൻറ സേവനം നഷ്ടപ്പെടുമെന്ന് എ.ഒ.ആർ കത്തിൽ വ്യക്തമാക്കി. ഇതിനിടയിൽ വ്യാഴാഴ്ച രാത്രി സുപ്രീംകോടതി പ്രസിദ്ധീകരിച്ച അഡീഷനൽ ലിസ്റ്റിൽ കേസ് ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരായ ചന്ദ്രചൂഡും എ.എം ഖൻവിൽകറുംഅടങ്ങുന്ന ബെഞ്ചിലേക്ക് മാറ്റുകയും ചെയ്തു. ജസ്റ്റിസ് അഗർവാളിെൻറയും സപ്രെയുടെയും ബെഞ്ച് വെള്ളിയാഴ്ച ഇല്ലായിരുന്നു.
തുടർന്ന് കേസ് പരിഗണിച്ചപ്പോൾ തോമസ് ചാണ്ടിക്ക് വേണ്ടി വിവേക് ഠാങ്കയും മുൻ അറ്റോണി ജനറൽ മുകുൽ രോഹതഗിയും ഹാജരായിരുന്നു. കേസിൽ കക്ഷിചേരാൻ അപേക്ഷ നൽകിയിരുന്ന സി.പി.െഎ പ്രവർത്തകൻ മുകുന്ദനുവേണ്ടി ഹാജരായ അഡ്വ. വി.കെ. ബിജു കത്തിെൻറ സാംഗത്യം ചോദ്യം ചെയ്തു. അഭിഭാഷകനുവേണ്ടി ബെഞ്ച് മാറ്റണമെന്ന കത്തിലെ ഉള്ളടക്കം കോടതിയലക്ഷ്യമാണെന്നും ബിജു വാദിച്ചു. ഇതിനിടയിലാണ് താൻ കേസ് കേൾക്കാനില്ലെന്ന് പറഞ്ഞ് ജസ്റ്റിസ് ഖൻവിൽകർ പിന്മാറിയത്. തുടർന്ന് കേസ് അവധി കഴിഞ്ഞ് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.