ഹൈകോടതി പരാമർശം റദ്ദാക്കണം; തോമസ് ചാണ്ടി സുപ്രീംകോടതിയിൽ 

ന്യൂഡൽഹി: കായൽ കൈയേറ്റ വിഷയത്തിൽ തോമസ് ചാണ്ടി സുപ്രീംകോടതിയിൽ അപ്പീൽ നൽകി. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന ഹൈകോടതി പരാമർശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നൽകിയത്. വിഷയത്തിൽ ജില്ലാ കലക്ടറുടെ റിപ്പോർട്ട് സ്റ്റേ ചെയ്യണം. കലക്ടറുടെ റിപ്പോർട്ടിനെതിരെയാണ് ഹൈകോടതിയെ സമീപിച്ചതെന്നും റവന്യൂ മന്ത്രിക്കെതിരല്ലെന്നും ഹരജിയിൽ തോമസ് ചാണ്ടി ചൂണ്ടിക്കാട്ടുന്നു. 

മന്ത്രി സ്ഥാനം രാജിവെച്ചപ്പോൾ തന്നെ ഹൈകോടതി പരാമർശത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് തോമസ് ചാണ്ടി വ്യക്തമാക്കിയിരുന്നു. 

മാർത്താണ്ഡം കാ​യ​ൽ കൈ​യ്യേ​റ്റ​ക്കേ​സി​ൽ സം​സ്​​ഥാ​ന സ​ർ​ക്കാ​റി​നെ എ​തി​ർ​ക​ക്ഷി​യാ​ക്കി മ​ന്ത്രി ന​ൽ​കി​യ ഹ​ര​ജി രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​ത്തോ​ടെ ഹൈ​കോ​ട​തി ത​ള്ളിയിരുന്നു. മ​ന്ത്രി​സ​ഭ​യു​ടെ കൂ​ട്ടു​ത്ത​ര​വാ​ദി​ത്തം ത​ക​ർ​ക്കു​ന്ന ന​ട​പ​ട​ി​യാ​ണി​തെ​ന്ന്​ വി​ശേ​ഷി​പ്പി​ച്ച കോ​ട​തി, ഹ​ര​ജി​ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്നും വ്യ​ക്​​ത​മാ​ക്കിയിരുന്നു. 

സ​ർ​ക്കാ​റി​നെ ഒ​ന്നാം എ​തി​ർ​ക​ക്ഷി​യാ​ക്കി​യ ഹ​ര​ജി​ക്കാ​ര​ൻ മ​ന്ത്രി​യാ​യി തു​ട​രു​ന്ന​തി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച ബെ​ഞ്ച്, മ​ന്ത്രി​സ​ഭ​യു​ടെ കൂ​ട്ടാ​യ തീ​രു​മാ​ന​ത്തെ ചോ​ദ്യം​ചെ​യ്ത്​ മ​ന്ത്രി​ത​ന്നെ ഹ​ര​ജി ന​ൽ​കി​യ അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​മാ​ണി​തെ​ന്നും പ​റ​ഞ്ഞു. 
 

Tags:    
News Summary - Thomas Chandy Seeks SC Against HC Verdict-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.