തോമസ്​ ചാണ്ടിയുടെ കായൽ കൈയേറ്റം: കലക്ടറുടെ റിപ്പോർട്ടിൽ നിയമോപദേശം തേടും

തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ കലക്ടർ ടി.വി അനുപമ നൽകിയ റിപ്പോർട്ടിൽ നിയമോപദേശം തേടാൻ സർക്കാർ തീരുമാനം. കലക്​ടറുടെ റിപ്പോർട്ട്​ മന്ത്രിസഭ പരിഗണിക്കുമെന്നും റിപ്പോർട്ടിന്മേലുള്ള തുടർ നടപടികൾ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി  തീരുമാനം അറിയിക്കുമെന്നുമായിരുന്നു റിപ്പോർട്ട്​. എന്നാൽ നിയമോപദേശം ലഭിച്ച ശേഷം റിപ്പോർട്ട്​ പരിഗണിക്കാമെന്നാണ്​ സർക്കാറി​​​െൻറ പുതിയ തീരുമാനം.

കലക്ടറുടെ റിപ്പോർട്ടിൽ ഗുരുതരമായ പരാമർശങ്ങളാണുള്ളതെന്നും റിപ്പോര്‍ട്ടിന്‍ മേല്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയോട്​ ആവശ്യപ്പെട്ടിരുന്നു. ഭൂമി കൈയേറ്റം നടത്തിയെന്നാണ് കലക്ടറുടെ റിപ്പോർട്ടെന്നും ഇത് ഭൂസംരക്ഷണ നിയമത്തിന്‍റെ ലംഘനവും ക്രിമിനൽകുറ്റവുമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.  

കലക്ടറുടെ റിപ്പോർട്ട് കണ്ട ശേഷം പ്രതികരിക്കാമെന്ന് മന്ത്രി തോമസ് ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. 

Tags:    
News Summary - Thomas Chandy's Land acquisition: Government seeks for Law Advice- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.