ധനകാര്യ കമീഷന്‍: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ യോഗം നാളെ

തിരുവനന്തപുരം: 15ാം ധനകാര്യ കമീഷ‍​​െൻറ പരിഗണനാ വിഷയങ്ങള്‍ സംബന്ധിച്ച അഭിപ്രായങ്ങളും ആശങ്കകളും പങ്കു​െവക്കുന്നതിന്​ കേരളത്തി​​െൻറ നേതൃത്വത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെയും ധനശാസ്ത്ര പണ്ഡിതരുടെയും യോഗം ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടക്കുമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലെ മന്ത്രിമാര്‍ യോഗത്തിനെത്തും. മാസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന പരിപാടി രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ധനസെക്രട്ടറിമാരും യോഗത്തില്‍ പ​െങ്കടുക്കും. 

 15ാം ധനകാര്യ കമീഷ‍​​െൻറ പരിഗണനാ വിഷയങ്ങള്‍ രാജ്യത്തെ ഫെഡറൽ തത്ത്വങ്ങൾക്ക് വിരുദ്ധമാണെന്നും ഇതുസംബന്ധിച്ച് വേണ്ടത്ര ചർച്ചയോ സംവാദമോ ഉയർന്നുവരാത്ത ഘട്ടത്തിലാണ് യോഗം സംഘടിപ്പിക്കാൻ കേരളം മുൻകൈയെടുത്തതെന്നും ഐസക് പറഞ്ഞു. ധനകാര്യകമീഷനെ മറയാക്കി രാജ്യത്തെ ഫെഡറൽ നിയമങ്ങൾ പൊളിച്ചെഴുതാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. അത് അനുവദിക്കില്ല. 1971ലെ കാനേഷുമാരി പ്രകാരമുള്ള ജനസംഖ്യാ കണക്കുകളാണ് ധനകാര്യ കമീഷന്‍ തീര്‍പ്പിന് ഉപയോഗിച്ചിരുന്നത്. എന്നാല്‍, പതിനഞ്ചാം ധനകാര്യ കമീഷന്‍ 2011ലെ ജനസംഖ്യ ആധാരമാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് ജനസംഖ്യാ നിയന്ത്രണത്തില്‍ ഗണ്യമായ നേട്ടം കൈവരിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ നഷ്​ടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

റവന്യൂ കമ്മി നികത്തുന്നതിന്​ ഗ്രാൻറ് തുടരണോയെന്നത് ധനകാര്യ കമീഷ‍​​െൻറ പരിഗണനാ വിഷയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രാൻറ് ഒഴിവാക്കുന്നത് സംസ്ഥാനങ്ങളുടെ ചെലവാക്കല്‍ശേഷിയെ കാര്യമായി കുറക്കും. വികസന ക്ഷേമപ്രവര്‍ത്തനങ്ങളെയാവും ഇത് ബാധിക്കുക. മുന്‍ ധനകാര്യ കമീഷനുകള്‍ ആഭ്യന്തര ഉൽപാദനത്തി​​െൻറ മൂന്നു ശതമാനം ധനകമ്മി സംസ്ഥാനങ്ങള്‍ക്ക് ആകാമെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. സംസ്ഥാനങ്ങളുടെ അനുവദനീയമായ ധനകമ്മി പരിധി 1.7 ശതമാനമായി താഴ്ത്താനാണ് ധന ഉത്തരവാദിത്ത നിയമ അവലോകനസമിതിയുടെ ശിപാര്‍ശ. സംസ്ഥാനങ്ങള്‍ക്കുള്ള ഇന്‍സ​​െൻറീവുകളുടെ കാര്യത്തില്‍ അവ്യക്തതയാണ് നിലനില്‍ക്കുന്നത്.

സംസ്ഥാന സര്‍ക്കാറുകളുടെ തനത്​ നികുതികളുടെ 44 ശതമാനം ജി.എസ്.ടിയില്‍ ലയിച്ചപ്പോള്‍ കേന്ദ്രനികുതികളുടെ 23 ശതമാനം മാത്രമാണ് ലയിച്ചത്. ഇത് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലെ ധനവിന്യാസത്തിലെ അസന്തുലിതാവസ്ഥ വർധിപ്പിക്കുകയാണ് ചെയ്തത്. ഇത്തരം പ്രശ്‌നങ്ങള്‍ ദേശീയതലത്തില്‍ ചര്‍ച്ചാ വിഷയമാക്കുന്നതി​​​െൻറ തുടക്കമെന്നനിലയിലാണ് ദക്ഷിണേന്ത്യന്‍ മന്ത്രിമാരുടെ യോഗം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ പ്ലാനിങ്​ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍ അധ്യക്ഷതവഹിക്കും. ഉച്ചക്കുള്ള സെഷനില്‍ സംസ്ഥാന നിലപാടുകള്‍ വിവിധ മന്ത്രിമാര്‍ അവതരിപ്പിക്കും. ഉച്ചക്കുശേഷം ധനശാസ്ത്രജ്ഞര്‍ നിലപാടുകള്‍ വ്യക്തമാക്കി സംസാരിക്കും

Tags:    
News Summary - Thomas Isaac - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.