ആലപ്പുഴ: ശൃംഗേരി ശാരദാപീഠം മഠാധിപതി ഭാരതി തീര്‍ഥസ്വാമിയുടെ ദര്‍ശനം തേടി മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്കാണ് ആലപ്പുഴയിലെ എസ്.ഡി.വി സെന്‍റിനറി ഹാളില്‍ ശൃംഗേരി മഠാധിപതി ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനായി എത്തിയത്. ജില്ലയിലെ ഇരുമന്ത്രിമാരും ഇവിടെയെത്തി സ്വാമിയുടെ ദര്‍ശനത്തിനായി കാത്തിരുന്നു. ശൃംഗേരി മഠാധിപതി ആദ്യം ദര്‍ശനം നല്‍കിയത് മന്ത്രിമാർക്കാണ്.
ഇരുമന്ത്രിമാരെയും സ്വാമിക്ക് വേണ്ടി അദ്ദേഹത്തിന്‍റെ സെക്രട്ടറി പൊന്നാടയണിയിച്ച് സ്വീകരിച്ചു. മന്ത്രിമാര്‍ സ്വാമിക്ക് തളികയില്‍ പഴങ്ങള്‍ സമര്‍പ്പിച്ചു. ദര്‍ശനത്തിനുശേഷം സ്വാമി ഇരുവർക്കും പ്രസാദമായി ആപ്പിള്‍ നല്‍കി. മന്ത്രി തോമസ് ഐസക്കിന് ഒരെണ്ണം കൂടുതല്‍ നല്‍കിക്കൊണ്ട് ഇത് മുഖ്യമന്ത്രിക്ക് എന്ന് പറയുകയും ചെയ്തു.
സംസ്ഥാന അതിഥിയായ ശൃംഗേരി മഠാധിപതിയെ വൈകിട്ട് മൂന്നരയോടെ പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് യാത്രയാക്കിയത്. ശൃംഗേരി ശാരദാപീഠാധിപതി ഭാരതിതീര്‍ത്ഥ സ്വാമികളും ശിഷ്യനും ഉത്തരാധികാരി വിധുശേഖര സ്വാമികളും ഒരുമിച്ചാണ് കേരള വിജയയാത്ര നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.