പെരിന്തൽമണ്ണ: നാടണഞ്ഞ പ്രവാസികൾക്ക് നാട്ടുകാരും അയൽക്കാരും നൽകിയ നൽകിയ കൈപ്പുള്ള അനുഭവങ്ങൾ കേട്ടവർ അങ്ങാടിപ്പുറം തിരൂർക്കാട് പടിഞ്ഞാറേ പാടത്ത് തോണിക്കര റഷീദലിക്ക് നൽകുന്ന സ്വീകരണം തൊട്ടറിയണം.
അയൽക്കാരും സുഹൃത്തുക്കളും റഷീദലിക്കുവേണ്ടി പ്രാർഥനപൂർവം കാത്തിരുന്നത് പോലെയാണീ സ്വീകരണം. ജൂൺ 16നാണ് ഷാർജയിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി നാടണഞ്ഞത്. ഷാർജയിൽ അമാന ബ്രിട്ടീഷ് സ്കൂളിൽ ഫിസിക്കൽ എജുക്കേഷൻ ഹെഡാണ് റഷീദലി.
നാട്ടിലേക്ക് ടിക്കറ്റ് കിട്ടിയത് മുതൽ കുടുംബക്കാരെയും സുഹൃത്തക്കുകളെയും നാട്ടിലെ ആശാപ്രവർത്തകരെയും ഫോണിൽ ബന്ധപ്പെട്ട് കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു.ആശ പ്രവർത്തകർ വീട്ടിലെത്തി സുരക്ഷക്കായി മാതാപിതാക്കളെ സഹോദരെൻറ വീട്ടിലേക്ക് മാറ്റി.
ചക്കയും മാങ്ങയും മധുരവും പ്രിയപ്പെട്ട ഭക്ഷണവുമായി അയൽക്കാരും സുഹൃത്തുക്കളും ഇടക്കിടെ വീടിനടുത്തെത്തി റഷീദലിയെ വിളിക്കും. മുകൾനിലയിലെ വരാന്തയിൽനിന്നുകൊണ്ട് താഴെ മുറ്റത്തും തൊടിയിലുമായി എത്തിയ എല്ലാവരോടുമായി റഷീദലി മനസ്സുതുറന്നു സംസാരിക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.