തോപ്പുംപടി പെൺവാണിഭം: മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

കൊച്ചി: കോളിളക്കം സൃഷ്​ടിച്ച തോപ്പുംപടി പെൺവാണിഭക്കേസിൽ വിചാരണ നേരിട്ട മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. 15 പ്രതികളെയും ശിക്ഷിക്കാൻ തക്ക തെളിവുകളില്ലെന്ന്​ കണ്ടെത്തിയതിനെത്തുടർന്നാണ്​ എറണാകുളം അഡീഷനൽ സെഷൻസ്​ കോടതി (കുട്ടികൾക്കും സ്​ത്രീകൾക്കുമെതിരായ പ്രത്യേക കോടതി) കുറ്റമുക്​തരാക്കിയത്. 

ഗീത, ജെസി എന്നീ പേരുകളിലറിയപ്പെടുന്ന ഇടനിലക്കാരി ആരിഫ ബീവി (48), കോഴിക്കോട്​ വടകര വട്ടപറമ്പിൽ അമ്മദ്​ എന്ന ഹമീദ്​ (56), ഫോർട്ട്​കൊച്ചി സ്വദേശി ഷിബിലി (41), ഫോർട്ട്​കൊച്ചി ലോർഡ്​സ്​ ഹൗസിൽ ഡോളി എൻ. ഡിസൂസ എന്ന ടിപ്പു (36), ഇടക്കൊച്ചി സ്വദേശി കെ.പി. ബിജു, കുമ്പളങ്ങി മണ്ണലിൽ വീട്ടിൽ ഉണ്ണികൃഷ്​ണൻ (52), ആലുവ ഏലൂക്കര മാലിൽ അകത്ത്​ വീട്ടിൽ മനാഫ് (38)​, ഫോർട്ട്​കൊച്ചി അമ്പൽ പുത്തൻപുരക്കൽ വീട്ടിൽ ആൻറണി ബിജു (38), തോപ്പുംപടി മാളിയക്കപ്പറമ്പിൽ വീട്ടിൽ നാസർ (47), രാഷ്​ട്രീയ നേതാവായിരുന്ന കോട്ടയം മണർകാട്​ ഏന്നക്കൽ വീട്ടിൽ ഷിബു (44), സിനിമ സംവിധായകൻ കൊല്ലം ചവറ ഗോവിന്ദാപുരത്തിൽ ജി.ആർ. രാഘവൻ എന്ന രാജൻ സിതാര (59), കൊല്ലം ചവറ പുന്നകുലത്ത്​ വീട്ടിൽ സലിം (49), തിരുവല്ല ഇരവിപേരൂർ മടപ്പള്ളി വീട്ടിൽ വിനോദ്​ കുമാർ എന്ന വിനു (43), ചേർത്തല തുറവൂർ കുറുമ്പിൽ വീട്ടിൽ അബ്​ദുൽ ഖാദർ (71), ഫോർട്ട്​കൊച്ചി സ്വദേശി സഹീർ (44) എന്നിവരാണ്​ കുറ്റമുക്​തരായവർ. 

തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്നും താൻ ആ സ്​ഥലങ്ങളിൽ പോയിട്ടില്ലെന്നും പെൺകുട്ടി മൊഴിനൽകിയതോടെയാണ്​ തെളിവില്ലെന്ന്​ ചൂണ്ടിക്കാട്ടി കോടതി മുഴുവൻ പ്രതികളെയും വിട്ടയച്ചത്​. ഒന്നാം പ്രതിയുടെ കോഴിക്കോട്​ ബംഗ്ലാദേശ്​ കോളനിയിലെ വീട്ടിലോ മറ്റൊരിടത്തുമോ പോയിട്ടില്ല. വിവാഹിതയായ താൻ ഇപ്പോൾ 15, 13, 11 വയസ്സുള്ള മൂന്ന്​ കുട്ടികളുടെ അമ്മയാണെന്നും ആർക്കെതിരെയും  പരാതിയുമില്ലെന്നുമായിരുന്നു യുവതിയുടെ മൊഴി. 

യുവതിയുടെ സഹോദരി അടക്കം മറ്റ്​ സാക്ഷികളും കൂറുമാറിയിരുന്നു. കേസിലെ നാലും 14ഉം പ്രതികളായിരുന്ന സതീഷ്​ കുമാർ, ഫാ.കുര്യാക്കോസ്​ മംഗലത്ത്​ എന്നിവർ നേരത്തേ മരണപ്പെട്ടു. മൂന്നും ഒമ്പതും പ്രതികളായ കണ്ണൂർ പള്ളിക്കുന്നം ഭാഗം മുഹമ്മദ്​ എന്ന കൃഷ്​ണമുരളി (53), ഇടക്കൊച്ചി അക്വിനാസ്​ കോളജിന്​ സമീപം താമസിക്കുന്ന പോൾസൺ (37) എന്നിവർ ഒളിവിലാണ്​. സംഭവം നടന്ന്​ 16 വർഷത്തിനുശേഷമാണ്​ കേസ്​ വിചാരണ പൂർത്തിയാക്കി കോടതി വിധി പറഞ്ഞത്​. 

2002 ലാണ്​ ജോലി അന്വേഷിച്ച്​ കൊച്ചിയിലെത്തിയ 17 കാരി സെക്​സ്​ റാക്കറ്റി​​​െൻറ പിടിയിലായത്​. 70 ഒാളം പേർ പീഡിപ്പിച്ചെന്നും അശ്ലീല സിനിമ നിർമിച്ചെന്നുമായിരുന്നു പെൺകുട്ടിയുടെ പരാതി. 2006ൽ ഹൈകോടതി നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം കേസ്​ ഏറ്റെടുത്തതോടെയാണ്​ കൂടുതൽ പേർ പിടിയിലായത്​. 

Tags:    
News Summary - Thoppumpady Rape Case: All Accuuses are Aquitted by The Court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.