തോപ്പുംപടി പെൺവാണിഭം: മുഴുവൻ പ്രതികളെയും വെറുതെ വിട്ടു
text_fieldsകൊച്ചി: കോളിളക്കം സൃഷ്ടിച്ച തോപ്പുംപടി പെൺവാണിഭക്കേസിൽ വിചാരണ നേരിട്ട മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. 15 പ്രതികളെയും ശിക്ഷിക്കാൻ തക്ക തെളിവുകളില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് എറണാകുളം അഡീഷനൽ സെഷൻസ് കോടതി (കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ പ്രത്യേക കോടതി) കുറ്റമുക്തരാക്കിയത്.
ഗീത, ജെസി എന്നീ പേരുകളിലറിയപ്പെടുന്ന ഇടനിലക്കാരി ആരിഫ ബീവി (48), കോഴിക്കോട് വടകര വട്ടപറമ്പിൽ അമ്മദ് എന്ന ഹമീദ് (56), ഫോർട്ട്കൊച്ചി സ്വദേശി ഷിബിലി (41), ഫോർട്ട്കൊച്ചി ലോർഡ്സ് ഹൗസിൽ ഡോളി എൻ. ഡിസൂസ എന്ന ടിപ്പു (36), ഇടക്കൊച്ചി സ്വദേശി കെ.പി. ബിജു, കുമ്പളങ്ങി മണ്ണലിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ (52), ആലുവ ഏലൂക്കര മാലിൽ അകത്ത് വീട്ടിൽ മനാഫ് (38), ഫോർട്ട്കൊച്ചി അമ്പൽ പുത്തൻപുരക്കൽ വീട്ടിൽ ആൻറണി ബിജു (38), തോപ്പുംപടി മാളിയക്കപ്പറമ്പിൽ വീട്ടിൽ നാസർ (47), രാഷ്ട്രീയ നേതാവായിരുന്ന കോട്ടയം മണർകാട് ഏന്നക്കൽ വീട്ടിൽ ഷിബു (44), സിനിമ സംവിധായകൻ കൊല്ലം ചവറ ഗോവിന്ദാപുരത്തിൽ ജി.ആർ. രാഘവൻ എന്ന രാജൻ സിതാര (59), കൊല്ലം ചവറ പുന്നകുലത്ത് വീട്ടിൽ സലിം (49), തിരുവല്ല ഇരവിപേരൂർ മടപ്പള്ളി വീട്ടിൽ വിനോദ് കുമാർ എന്ന വിനു (43), ചേർത്തല തുറവൂർ കുറുമ്പിൽ വീട്ടിൽ അബ്ദുൽ ഖാദർ (71), ഫോർട്ട്കൊച്ചി സ്വദേശി സഹീർ (44) എന്നിവരാണ് കുറ്റമുക്തരായവർ.
തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്നും താൻ ആ സ്ഥലങ്ങളിൽ പോയിട്ടില്ലെന്നും പെൺകുട്ടി മൊഴിനൽകിയതോടെയാണ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി മുഴുവൻ പ്രതികളെയും വിട്ടയച്ചത്. ഒന്നാം പ്രതിയുടെ കോഴിക്കോട് ബംഗ്ലാദേശ് കോളനിയിലെ വീട്ടിലോ മറ്റൊരിടത്തുമോ പോയിട്ടില്ല. വിവാഹിതയായ താൻ ഇപ്പോൾ 15, 13, 11 വയസ്സുള്ള മൂന്ന് കുട്ടികളുടെ അമ്മയാണെന്നും ആർക്കെതിരെയും പരാതിയുമില്ലെന്നുമായിരുന്നു യുവതിയുടെ മൊഴി.
യുവതിയുടെ സഹോദരി അടക്കം മറ്റ് സാക്ഷികളും കൂറുമാറിയിരുന്നു. കേസിലെ നാലും 14ഉം പ്രതികളായിരുന്ന സതീഷ് കുമാർ, ഫാ.കുര്യാക്കോസ് മംഗലത്ത് എന്നിവർ നേരത്തേ മരണപ്പെട്ടു. മൂന്നും ഒമ്പതും പ്രതികളായ കണ്ണൂർ പള്ളിക്കുന്നം ഭാഗം മുഹമ്മദ് എന്ന കൃഷ്ണമുരളി (53), ഇടക്കൊച്ചി അക്വിനാസ് കോളജിന് സമീപം താമസിക്കുന്ന പോൾസൺ (37) എന്നിവർ ഒളിവിലാണ്. സംഭവം നടന്ന് 16 വർഷത്തിനുശേഷമാണ് കേസ് വിചാരണ പൂർത്തിയാക്കി കോടതി വിധി പറഞ്ഞത്.
2002 ലാണ് ജോലി അന്വേഷിച്ച് കൊച്ചിയിലെത്തിയ 17 കാരി സെക്സ് റാക്കറ്റിെൻറ പിടിയിലായത്. 70 ഒാളം പേർ പീഡിപ്പിച്ചെന്നും അശ്ലീല സിനിമ നിർമിച്ചെന്നുമായിരുന്നു പെൺകുട്ടിയുടെ പരാതി. 2006ൽ ഹൈകോടതി നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുത്തതോടെയാണ് കൂടുതൽ പേർ പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.