കരിപ്പൂർ: വിവിധ കേസുകളിലുൾപ്പെട്ട് നേപ്പാൾ വഴി ഇനി വിദേശത്തേക്ക് രക്ഷപ്പെടാനാകില്ല. കേന്ദ്രസർക്കാർ പുതിയ നിയന്ത്രണം ഏർപ്പെടുത്തിയതാണ് നേപ്പാളിലെ കാഠ്മണ്ഡു വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാനുളള ശ്രമങ്ങൾക്ക് തിരിച്ചടിയായത്.
കഴിഞ്ഞദിവസം കരിപ്പൂരിലെ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട വയനാട് സ്വദേശി നേപ്പാൾ വഴി ദുബൈയിലേക്ക് പോകാൻ ശ്രമിച്ചിരുന്നു. എൻ.ഒ.സി ലഭിക്കാതെവന്നതോടെ കസ്റ്റംസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.
പുതിയ നിയമപ്രകാരം മൂന്നാമതൊരു രാജ്യത്തേക്ക് കാഠ്മണ്ഡു വഴി പോകാൻ ഇന്ത്യൻ എംബസി അനുമതി വേണം. എംബസിയിൽനിന്ന് എൻ.ഒ.സി ലഭിച്ചാലേ വിദേശത്തേക്ക് പോകാൻ സാധിക്കൂ. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചവർക്ക് എൻ.ഒ.സി ലഭിക്കില്ല. ലുക്കൗട്ട് നോട്ടീസുള്ള പലരും നേപ്പാൾ വഴിയാണ് രക്ഷപ്പെട്ടിരുന്നത്. ഇത് അന്വേഷണ ഏജൻസികൾക്കും പ്രയാസം സൃഷ്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.