പ്രതികളായ ശാന്തി, നാരായണൻ 

നാലുമാസമായ കുഞ്ഞിനെ തട്ടിയെടുത്തവർ ചിറയിൻകീഴിൽ പിടിയിൽ

തിരുവനന്തപുരം: നാഗർകോവിൽ വടശ്ശേരിയിൽ നിന്ന് നാലുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുവന്ന നാടോടികളെ പിടികൂടി. നാഗർകോവിൽ സ്വദേശികളായ നാരായണൻ, ശാന്തി എന്നിവരെയാണ് ചിറയിൻകീഴിൽ നിന്ന് പിടികൂടിയത്.

പ്രതികൾ കുഞ്ഞിനെയും തട്ടിയെടുത്ത് കേരളത്തിലേക്ക് ട്രെയിൻ കയറുകയായിരുന്നു. കുഞ്ഞിനെ കാണാതായതോടെ തമിഴ്നാട്ടിൽ വ്യാപക അന്വേഷണം നടക്കുന്നതിനിടെയാണ് ചിറയിൻകീഴിൽ നിന്ന് പിടികൂടിയത്.

ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ കൈക്കുഞ്ഞുമായി നാടോടികളെ കണ്ട ഒരു പൊലീസ് ഉദ്യോഗസ്ഥൻ വിവരം ചിറയിൻകീഴ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ ചോദ്യംചെയ്യലിലാണ് കുഞ്ഞിനെ നാഗർകോവിലിൽ നിന്ന് തട്ടിയെടുത്തതാണെന്ന് വ്യക്തമായത്.

ഭിക്ഷാടനത്തിന് വേണ്ടിയാണോ കുഞ്ഞിനെ തട്ടിയെടുത്തതെന്ന് സംശയിക്കുന്നുണ്ട്. പ്രതികളേയും കുഞ്ഞിനെയും തമിഴ്നാട് പൊലീസിന് കൈമാറി. 

Tags:    
News Summary - Those who abducted a four-month-old baby were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.