തിരുവനന്തപുരം: കുടുംബാരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജ് ആശുപത്രികൾ വെര കോവിഡ് വാക്സിനേഷന് സജ്ജമാകുന്നു. രണ്ടുതവണ ട്രയൽ റൺ നടത്തി പോരായ്മകൾ പരിഹരിച്ചാണ് 16ന് വാക്സിൻ വിതരണത്തിലേക്ക് കടക്കുന്നത്.
കോവിഡ് ബാധിച്ചവർക്ക് രോഗമുക്തി നേടി നാലാഴ്ചക്ക് ശേഷമാണ് വാക്സിൻ നൽകുക. രോഗം വന്നുപോയി എന്നത് വാക്സിനേഷനിൽനിന്ന് വിട്ടുനിൽക്കാനുള്ള ന്യായീകരണമല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
രോഗബാധ മൂലം ശരീരത്തിൽ പ്രതിരോധശേഷിയുണ്ടാകുന്നുണ്ടെങ്കിലും ചുരുങ്ങിയ കാലത്തേേക്ക നിലനിൽക്കൂ. േരാഗബാധ മൂലമുള്ളതിെനക്കാൾ കൂടുതലാണ് വാക്സിൻ മൂലമുള്ള പ്രതിരോധശേഷി.
ആരോഗ്യപ്രവർത്തകരിൽതന്നെ കോവിഡ് ബാധിതരായവർക്ക് നിലവിൽ വാക്സിൻ നൽകില്ല. രോഗബാധയുള്ള സമയത്ത് വാക്സിെൻറ കാര്യക്ഷമതക്ക് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. രോഗബാധയുമായി വാക്സിനേഷന് ചെല്ലുന്നത് രോഗം പകരാൻ ഇടയാക്കുകയും ചെയ്യും.
രണ്ടുഘട്ടമായുള്ള വാക്സിൻ സ്വീകരിച്ചാലും പിന്നെയും 14 ദിവസമെടുത്തേ കോവിഡിനെ ചെറുക്കുന്ന ആൻറിബോഡികൾ പൂർണമായി ശരീരത്തിലുണ്ടാകൂ.
ആദ്യ വാക്സിന് 28 ദിവസം കഴിഞ്ഞാണ് രണ്ടാം വാക്സിൻ നൽകുകയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നത്. എന്നാൽ രണ്ടാംഘട്ടത്തിലെ ബൂസ്റ്റർ വാക്സിെൻറ സമയപരിധിയുടെ കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് വ്യക്തമായ നിർദേശം നൽകിയിട്ടില്ല.
രോഗലക്ഷണങ്ങേളാടെ കോവിഡ് വരുന്നതിനുള്ള സാധ്യതയേ വാക്സിൻ സ്വീകരിക്കുന്നതിലൂടെ ഇല്ലാതാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.