ജാതി തട്ടിപ്പിൽ സംവരണ ഉദ്യോഗം നേടിയവരെ പുറത്താക്കണം -പുലയർ മഹാസഭ

തിരുവനന്തപുരം: വ്യാജ ജാതി സർട്ടിഫിക്കറ്റ്​ ഉണ്ടാക്കിയും എസ്​.എസ്​.എൽ.സി ബുക്കിലെ ജാതി കോളത്തിൽ കൃത്രിമം കാട്ടിയും പട്ടിക ജാതി സംവരണ ഉദ്യോഗങ്ങൾ തട്ടിയെടുത്തവരെ പുറത്താക്കണമെന്ന്​ കേരള പുലയർ മഹാസഭ ആവശ്യപ്പെട്ടു.

ഇവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണമെന്ന്​ ​മഹാസഭ സംസ്ഥാന സെക്ര​േട്ടറിയറ്റ്​ അംഗം ചെറുവയ്​ക്കൽ അർജുനൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ജാതി തട്ടിപ്പ്​ നടത്തി സർക്കാർ ജോലി നേടിയവരെ പരസ്യമായി സഹായിച്ച്​ സംരക്ഷിക്കുകയാണ്​ കിർത്താഡ്​സും അന്വേഷണ ഏജൻസികളും നാലു വർഷമായി ചെയ്​തുകൊണ്ടിരിക്കുന്നത്​.

ഇതിനെ കുറിച്ച്​ സർക്കാർ ഉന്നതതല അന്വേഷണം നടത്തണം. സോഷ്യലിസ്​റ്റ്​ എസ്​.സി-എസ്​.ടി സംസ്ഥാന പ്രസിഡൻറ്​ ​െഎ.കെ. രവീന്ദ്രരാജ്​, കെ.പി.എം.എസ്​ ജില്ല സെക്രട്ടറി എസ്​.എസ്​. അജയകുമാർ, സംസ്ഥാന സമിതിയംഗം ആർ. ദിലീപ്​ കുമാർ എന്നിവരും പ​െങ്കടുത്തു.

Tags:    
News Summary - Those who got reservation job in caste fraud should be expelled - KPMS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.