കോട്ടക്കൽ: വാഹനത്തിലിരിക്കുകയായിരുന്ന യുവാവിനെ തടഞ്ഞുവെച്ചും ഭീഷണിപ്പെടുത്തിയും പണം തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.
മമ്പുറം സ്വദേശി സൈനുൽ ആബിദ് (24), പുത്തൂർ ആട്ടീരിയിലെ മുബഷീർ അലി (27) എന്നിവരാണ് അറസ്റ്റിലായത്. എടരിക്കോട് അരീക്കലിൽ മാർച്ച് അഞ്ചിന് വൈകീട്ട് 6.30നാണ് സംഭവം.
താനൂർ സ്വദേശിയായ ഷംസീറാണ് പരാതിക്കാരൻ. കാർ തുറക്കാൻ ആവശ്യപ്പെടുകയും തുടർന്ന് ബലപ്രയോഗത്തിലൂടെ അതിക്രമിച്ച് കയറിയ പ്രതികൾ ഡ്രൈവിങ് സീറ്റിലിരുന്ന ഷംസീറിനെ തടഞ്ഞുവെക്കുകയുമായിരുന്നു.
തുടർന്ന് കോട്ടക്കലിലും സമീപങ്ങളിലും പിറ്റേന്ന് രാവിലെ ഏഴുവരെ കാറിനകത്ത് തടങ്കലിലാക്കി ഭീഷണിപ്പെടുത്തി 1,48,000 രൂപ ഗൂഗ്ൾ പേ വഴിയും എ.ടി.എമ്മിലൂടെ പിൻവലിപ്പിച്ചും തട്ടിയെടുത്തെന്നാണ് പരാതി.
മലപ്പുറം ഡിവൈ.എസ്.പി സുദർശെൻറ നിദേശപ്രകാരം ഇൻസ്പെക്ടർ എം. സുജിത്ത്, എസ്.ഐ കെ. അജിത്ത്, പൊലീസുകാരായ ശരൺ കുമാർ, സുജിത്ത്, സെബാസ്റ്റ്യൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.