'അവന്‍റെ മുഖം പൂക്കുല പോലെ നടുറോഡിൽ ചിന്നിച്ചിതറും'... ടി.പി.യു​ടെ മകനെ വധിക്കുമെന്ന്​ ഭീഷണിക്കത്ത്

കോഴിക്കോട്​: ആർ.എം.പി.ഐ സ്​ഥാപക നേതാവ്​ ടി.പി. ച​ന്ദ്രശേഖരന്‍റെ മകൻ അഭിനന്ദിനെയും സംസ്ഥാന സെക്രട്ടറി എൻ. വേണുവിനെയും വധിക്കുമെന്ന്​ കാണിച്ച്​ കെ.കെ. രമ എം.എൽ.എയ്​ക്ക്​ ഭീഷണിക്കത്ത്​. കഴിഞ്ഞ ദിവസമാണ് എം.എൽ.എ ഓഫിസിന്‍റെ വിലാസത്തിൽ കത്ത് ലഭിച്ചത്. ഇത് സംബന്ധിച്ച് റൂറൽ എസ്.പിയ്ക്ക്​ പരാതി നൽകി. അഭിനന്ദിനെ മൃഗീയമായി കൊല്ലുമെന്നാണ്​ കത്തിലെ വരികൾ.അഭിനന്ദിന്‍റെ തല തെങ്ങിൻ പൂക്കുല പോലെ ചിതറും. എ.എൻ. ഷംസീർ പങ്കെടുക്കുന്ന ചാനൽ ചർച്ചകളിൽ ആർ.എംപി.ക്കാർ പങ്കെടുക്കരുതെന്നും എൻ. വേണുവിനെ അഭിസംബോധന ചെയ്തു തുടങ്ങുന്ന കത്തിൽ പറയുന്നു. റെഡ്​ ആർമി, പി.ജെ ബോയ്​സ്​​ എന്ന പേരിലാണ്​ കത്ത്​ അയച്ചിട്ടുള്ളത്​.

'സി.പി.എമ്മിനെതിരെ മാധ്യമങ്ങളിൽ ചർച്ചയ്ക്കു വന്നാൽ ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി തീർത്തതു പോലെ 100 വെട്ടുവെട്ടി തീർക്കും. കെ.കെ.രമയുടെ മകൻ അഭിനന്ദിനെ അധികം വളർത്തില്ല. അവന്‍റെ മുഖം പൂക്കുല പോലെ നടുറോഡിൽ ചിന്നിച്ചിതറും. ജയരാജേട്ടനും ഷംസീറും പറഞ്ഞിട്ടു തന്നെയാണ് ‍‍‍‍‍ഞങ്ങൾ ആ ക്വട്ടേഷൻ എടുത്തത്. ഒഞ്ചിയം പഞ്ചായത്ത് മുൻ പ്രസിഡ​ന്‍റിനെ വെട്ടിയ കണക്ക് കണ്ണൂരിലെ പാർട്ടിക്ക് തരണ്ട. അത് വടകര ചെമ്മരത്തൂരിലെ സംഘമാണ് ചെയ്തത്. അവർ ചെയ്തതു പോലെയല്ല ‍ഞങ്ങൾ ചെയ്യുക. ഷംസീർ പങ്കെടുക്കുന്ന ചാനൽ ചർച്ചയിൽ ആർ.എംപി.ക്കാരെ കാണരുത്​''– കത്തിൽ എഴുതിയതിങ്ങനെ. 

ഭീഷണിക്കത്ത്​

2012 ൽ ടി.പി കൊല്ലപ്പെടുന്നതിന് മുൻപും ഒഞ്ചിയം ഏരിയയിലെ സി.പി.എം നേതാക്കൾ ഇതേ വാചകങ്ങൾ നാടുനീളെ പരസ്യമായി പ്രസംഗിച്ചിരുന്നു. നിലവിൽ സംസ്ഥാനത്ത് നടക്കുന്ന സ്വർണക്കടത്ത്, പെൺവാണിഭ, കൊലപാതക കൂട്ടുകെട്ടുകളെ അതിനിശിതമായി എൻ. വേണുവും കെ.കെ. രമയും വിമർശിക്കുന്നതുൾപ്പെടെ ഈ കത്തിനു പ്രേരണയായിട്ടുണ്ടാകുമെന്ന വിലയിരുത്തലിലാണ്​ ആർ.എം.പി.ഐ.

കോഴിക്കോട് എസ്.എം സ്ട്രീറ്റ് പോസ്റ്റ് ഓഫിസ് പരിധിയിൽ നിന്നാണ് കത്ത് വന്നിട്ടുള്ളത്. വധഭീഷണിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - ​Threatens to kill TP's son The letter was received by KK Rema MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.