ഗുരുവായൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സാമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് നഗ്ന ഫോട്ടോകൾ കൃത്രിമമായി നിർമിച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ രണ്ടുപേർ അറസ്റ്റിൽ. മലപ്പുറം മുണ്ടപറമ്പ് സ്വദേശികളായ കണ്ണമംഗലത്ത് മുഹമ്മദാലി (25), തരുവന്‍കോടന്‍ ആരാന്‍കുഴി ഇര്‍ഷാദ് (അല്‍അമീന്‍ -19) എന്നിവരെയാണ് ഗുരുവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്ലസ് വണ്‍ വിദ്യാർഥിനി ചൈല്‍ഡ് വെല്‍ഫെയർ സമിതിക്ക് നൽകിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. പരാതിക്കാരിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് വിഡിയോ കോള്‍ ചെയ്ത് സ്‌ക്രീന്‍ ഷോട്ടെടുത്ത് മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. വിഡിയോ കോളിലൂടെ ശരീരം പ്രദർശിപ്പിച്ചില്ലെങ്കിൽ വ്യാജ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.
പ്രതികളുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്ന് വേറെയും പെൺകുട്ടികളെ ഇത്തരത്തിൽ ഭീഷണിപ്പെടുത്തിയതായി വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. എച്ച്.എച്ച്.ഒ പി.കെ. മനോജ്കുമാർ, എസ്.ഐ കെ.ജി. ജയപ്രദീപ്, എ.എസ്.ഐമാരായ എം.ആര്‍. സജീവ്, കെ.ബി. ജലീല്‍ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.