മൂന്നര വയസ്സുകാരൻ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

പാണ്ടിക്കാട്: മുറ്റത്ത് കളിക്കുന്നതിനിടെ മൂന്നര വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു. പാണ്ടിക്കാട് കാളംകാവിലെ കാങ്കട അമീറിന്റെയും തസ്നിയുടെയും മകൻ റസൽ ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ അമീറിന്റെ തറവാട്ടുവീട്ടിൽ മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം രാത്രി ഒമ്പതോടെ കാരായ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. സഹോദരൻ: സജൽ.

Tags:    
News Summary - Three-and-half-year-old boy collapsed and died while playing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.