കൊടുവള്ളി: ദേശീയപാത 766ൽ കൊടുവള്ളിക്കടുത്ത് മദ്റസ ബസാർ എരപ്പുണ്ട് ജുമാ മസ്ജിദിന് സമീപം കാൽനടയാത്രക്കാരനെ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ 11.30 ഓടെയായിരുന്നു അപകടം. കിഴക്കുന്നുമ്മൽ സുലൈമാൻ(52), ബൈക്ക് യാത്രികരായ സൗത്ത് കൊടുവള്ളി സ്വദേശികളായ നെടുംകണ്ടത്തിൽ ആദർശ് (19), എടക്കണ്ടിയിൽ ഹാഷിർ ഷഹൽ (17) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുലൈമാൻ റോഡ് മുറിച്ച് കടക്കുന്നതിനിടെ കുന്ദമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ബൈക്ക് എതിരെ വന്ന കാറിലും സ്വകാര്യ വ്യക്തിയുടെ ചുറ്റുമതിലിലും ഇടിച്ച് വീഴുകയായിരുന്നു. ചുറ്റുമതിൽ തകർന്നു. മദ്റസ ബസാറിൽ വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ അമിതവേഗത്തിൽ വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണംവിട്ട് മദ്റസ ബസാറിലെ ബസ്സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നിരുന്നു. അപകടമേഖലയായ ഈ ഭാഗത്ത് അപകടങ്ങൾ കുറക്കുന്നതിനാവശ്യമായ നടപടികൾ ഉണ്ടാവണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.