പാനൂർ കുന്നോത്തുപറമ്പ് മുളിയാത്തോട് ബോംബ് സ്ഫോടനമുണ്ടായ വീടിനു സമീപം സംഭവമറിഞ്ഞെത്തിയ നാട്ടുകാർ

പാനൂർ ബോംബ് സ്ഫോടനത്തിൽ മൂന്നു സി.പി.എം പ്രവർത്തകർ അറസ്റ്റിൽ; ഒരാൾ പാലക്കാട് നിന്നും കസ്റ്റഡിയിൽ

പാ​നൂ​ർ (ക​ണ്ണൂ​ർ): പാ​നൂ​രി​ല്‍ ബോം​ബ് നി​ര്‍മാ​ണ​ത്തി​നി​ടെ ഒ​രാ​ള്‍ മ​രി​ച്ച കേ​സി​ല്‍ നാ​ലു സി.​പി.​എം പ്ര​വ​ര്‍ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍. മു​ളി​യാ​ത്തോ​ട്ടെ അ​തു​ൽ വാ​യ​ക്കാ​ൻ​റ​വി​ട (29), അ​രു​ൺ ഉ​റ​വു​ള്ള​ക​ണ്ടി​യി​ൽ (30), അ​ടു​പ്പു​കൂ​ട്ടി​യ​പ​റ​മ്പ​ത്ത് ഷ​ബി​ന്‍ലാ​ല്‍ (27), ചി​റ​ക്ക​ര​ക്ക​ണ്ടി​മ്മ​ൽ സാ​യൂ​ജ് (24) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. എല്ലാവരും സി.പി.എമ്മുകാരാണെന്ന് നാട്ടുകാർ പറഞ്ഞു. ബോംബ് നിർമാണ സമയത്ത് സ്ഥലത്തുണ്ടായിരുന്നവരാണ് ഇവർ.

ബോംബ് സഫോടന സമയത്ത് പ്രദേശത്തുണ്ടായിരുന്ന മുഴുവൻ ​പേരെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞു. പ്രദേശത്ത് ഇന്നും പൊലീസ് പരിശോധന നടത്തുന്നുണ്ട്. ബോംബ് നിർമാണം നടന്ന മുളിയാത്തോട് മാവുള്ള ചാലിൽ ​വീടിനു സമീപത്താണ് പരിശോധന നടക്കുന്നത്. സമീപത്തുനിന്ന് ഇന്നലെ ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ ബോംബ് കണ്ടെത്തിയിരുന്നു.

അ​തു​ൽ, അ​രു​ൺ, ഷ​ബി​ന്‍ലാ​ല്‍, സാ​യൂ​ജ്

ഗുരുതര പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന മുളിയാത്തോട് വലിയപറമ്പത്ത് വിനീഷിന്റെ (39) നിലയിൽ മാറ്റമില്ല. പരിക്കേറ്റ് തലശ്ലേരിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്ന വിനോദിനെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മൊത്തം നാലു പേരാണ് പരിക്കേറ്റ് തലശ്ശേരിയിലെയും കോഴിക്കോട്ടെയും ആശുപത്രിയിലുള്ളത്.

അതേസമയം, സംഭവത്തിന് ശേഷം വടകരയിൽ നിന്ന് ട്രെയിൻ കയറി രക്ഷപ്പെട്ട പാലക്കാട് നിന്ന് കൈവേലിക്കര സ്വദേശി സായൂജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കടന്നുകളഞ്ഞ സായൂജിന്‍റെ ചിത്രങ്ങൾ പാനൂർ പൊലീസ് പാലക്കാട് റെയിൽവേ പൊലീസിന് കൈമാറിയിരുന്നു. ഇതേതുടർന്ന് പുലർച്ചെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് സായൂജിനെ കസ്റ്റഡിയിലെടുത്ത് പാനൂർ പൊലീസിന് കൈമാറി. ഇന്ന് ഉച്ചക്ക് ശേഷം സായൂജിനെ പാനൂർ സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.

സ്ഫോടനത്തിൽ നിസാര പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന രണ്ടു പേരെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ഇവർ രണ്ടും പേരും സ്ഫോടനം നടക്കുമ്പോൾ വീടിന്‍റെ മുറ്റത്താണ് ഉണ്ടായിരുന്നത്. സ്ഫോടനത്തിൽ ചില്ല് തെറിച്ചാണ് ഇവർക്ക് പരിക്കേറ്റത്. 

വെള്ളിയാഴ്ച പുലർച്ച ഒരു മണിയോടെയാണ് പാനൂർ മുളിയാത്തോട് മാവുള്ള ചാലിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ ഉഗ്ര സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകനായ യുവാവ് മരിച്ചത്. നിർമാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ബോംബ് നിർമിച്ച മുളിയാത്തോട് കാട്ടിന്റവിട (എലികൊത്തിന്റവിട) ഷറിലാണ് (31) മരിച്ചത്. ഗുരുതര പരിക്കേറ്റ മുളിയാത്തോട് വലിയപറമ്പത്ത് വിനീഷ് (39) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

ഷറിലിന്റെ വയറിനും ചെവിക്കുമാണ് ഗുരുതര പരിക്ക്. വിനീഷിന്റെ ഇരുകൈകളും അറ്റുതൂങ്ങിയ നിലയിലാണ്. സ്ഫോടന ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ മറ്റ് രണ്ടുപേർ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിവരമറിഞ്ഞ് കൂത്തുപറമ്പ് എ.സി.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പ്രദേശത്തുനിന്ന് പൊട്ടാത്ത ഏതാനും ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കി.

സംഭവസമയത്ത് 10ഓളം പേർ സ്ഥലത്തുണ്ടായിരുന്നതായാണ് പൊലീസ് നിഗമനം. മരിച്ച ഷറിൽ സി.പി.എമ്മുകാരനാണെങ്കിലും നേതൃത്വം നിഷേധിച്ചു. സി.പി.എമ്മുകാരെ മർദിച്ചതിന് ഉൾപ്പെടെ ഷറിലിന്റെയും വിനീഷിന്റെയും പേരിൽ നിരവധി കേസുകളുണ്ട്. സാമൂഹ മാധ്യമങ്ങളിലടക്കം ഇവർ സി.പി.എമ്മിന്റെ പേരിലാണ് അറിയപ്പെടുന്നത്. ഗുരുതരമായി പരിക്കേറ്റ വിനീഷിന്റെ പിതാവ് മാവുള്ള ചാലിൽ വലിയപറമ്പത്ത് നാണു പ്രാദേശിക സി.പി.എം നേതാവാണ്.

Tags:    
News Summary - Three people arrested in Panoor bomb blast, one taken into custody from Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.