കൊല്ലം ബൈപാസിൽ രണ്ട് അപകടങ്ങളിൽ മൂന്ന് പേർ മരിച്ചു

കൊല്ലം: ബൈപാസിൽ മങ്ങാട് ഭാഗത്ത് രണ്ട് അപകടങ്ങളിലായി മൂന്നു പേർ മരിച്ചു. കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡോ. മിനി ഉണ്ണികൃഷ്ണൻ, കാറിന്‍റെ ഡ്രൈവർ സുനിൽ എന്നിവരാണ് മരിച്ചത്. ഇവർ കായംകുളം കണ്ടല്ലൂർ സ്വദേശികളാണ്.

തിരുവനന്തപുരത്തുനിന്നും ഹോമിയോപതി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് വാങ്ങി കായംകുളത്തേക്ക് പോകവെയാണ് അപകടത്തിൽപെട്ടത്. ഇരുവരും തൽക്ഷണം മരിച്ചു.

ബൈക്കപകടമാണ് ഇവിടെ രണ്ടാമത് ഉണ്ടായത്. നെടുമ്പനം സ്വദേശി വി.ജി. രഞ്ജിത്ത് എന്നയാളാണ് മരിച്ചത്. ബൈക്ക് മറിഞ്ഞായിരുന്നു അപകടം. 

Tags:    
News Summary - Three people died in two accidents on Kollam Bypass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.