കാസർകോട്/വാഴക്കാട്(മലപ്പുറം): കാസർകോട്, മലപ്പുറം ജില്ലകളിൽ രണ്ടു വ്യത്യസ് ത സംഭവങ്ങളിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു. കാസർകോട്ട് ആല ംപാടി ബള്ളൂരടുക്ക ബി.എ. മുഹമ്മദ്-സഫിയ ദമ്പതികളുടെ മകൻ അബൂബക്കർ സാലിഹ് അലി (18) സുഹൃ ത്ത് ആലംപാടി റഹ്മാനിയ നഗർ ബാഫഖി നഗറിലെ ഷാഫി-താഹിറ ദമ്പതികളുടെ മകൻ അബ്ദുൽ ഖാദർ (20) എന്നിവരും മലപ്പുറം ഓമാനൂർ തടപ്പറമ്പ് കേതാരം വീട്ടിൽ ദാമോദരെൻറ മകൻ അരവിന്ദുമാണ് (14) മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് ഇരുസംഭവങ്ങളും നടന്നത്.
മാന്യയിലെ കുളത്തിൽ കുളിച്ചുകൊണ്ടിരിക്കെ നീന്തൽ വശമില്ലാത്ത സാലിഹ് മുങ്ങിത്താഴുന്നത് കണ്ട് രക്ഷപ്പെടുത്താൻ ശ്രമിച്ച അബ്ദുൽ ഖാദറും മുങ്ങുകയായിരുന്നു. അബ്ദുൽ ഖാദറിെൻറ സഹോദരങ്ങൾ: നവാസ്, നൗഫൽ (ദുബൈ), സാഹിന, സഫീറ. സാലിഹ് അലിയുടെ സഹോദരങ്ങൾ: ഷഹബാസ്, സഹന, നുസൈബ.
ചാലിയാറിലെ മണന്തലക്കടവിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നുഅരവിന്ദ് അപകടത്തിൽപ്പെട്ടത്. വാഴക്കാട് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: മിനിമോൾ (ഓമാനൂർ സി.എച്ച്.സി). സഹോദരങ്ങൾ: ആതിര, അഭിനന്ദ് (വിദ്യാർഥികൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.