മട്ടന്നൂര്‍: ഉമ്മയോടൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന മൂന്നുവയസ്സുകാരൻ പിക്കപ്പ് വാൻ ഇടിച്ച് മരിച്ചു. കണ്ണൂർ മട്ടന്നൂരിനടുത്ത ചാവശ്ശേരിപ്പറമ്പിലെ പി.കെ. മുബഷിറ(23)യുടെ മകൻ ഐസിന്‍ ആദമാണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന മുബഷിറയെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചാവശ്ശേരിപ്പറമ്പില്‍ ചൊവ്വാഴ്ച ഉച്ചക്ക് മൂന്നോടെയായിരുന്നു അപകടം. ചാവശ്ശേരിപ്പറമ്പില്‍നിന്ന് പത്തൊന്‍പതാം മൈലിലേക്ക് വരുന്ന സ്‌കൂട്ടറും വെളിയമ്പ്രയിലേക്ക് പോകുന്ന പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. മുബഷിറയുടെ സഹോദരി ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ മുന്നിൽ മറ്റൊരു വാഹനത്തില്‍ പത്തൊന്‍പതാം മൈലിലേക്ക് പോകുന്നുണ്ടായിരുന്നു.
ഗുരുതര പരിക്കേറ്റ ഇരുവരെയും ആദ്യം മട്ടന്നൂരിലെ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.