തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ഇടതുമുന്നണിയുടെ ലക്ഷ്യം നൂറ് സീറ്റ് തികയ്ക്കൽ- മന്ത്രി പി. രാജീവ്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലൂടെ ഇടതുമുന്നണിയുടെ ലക്ഷ്യമിടുന്നത് നൂറ് സീറ്റ് തികയ്ക്കലാണെന്ന് മന്ത്രി പി. രാജീവ്. വികസനം കൊതിക്കുന്നവര്‍ ഇടതിനൊപ്പമാണ്. സില്‍വര്‍ലൈന്‍ തൃക്കാക്കരയില്‍ ഇടതിന് ഗുണമാകും. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഉപതെരഞ്ഞെടുപ്പില്‍ തൃക്കാകരയില്‍ കേരളത്തിന്‍റെ വികസനരാഷ്ട്രീയവും ഇടതുപക്ഷത്തിന്‍റെ മതനിരപേക്ഷ രാഷ്ട്രീയ നിലാപടും ജനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമിക്കുക.

നിലവിൽ 99 സീറ്റ് ഇടതുമുന്നണിക്ക് കേരളത്തിലുണ്ട്. ഒരു സീറ്റു കൂടി വര്‍ധിച്ച് നൂറിലേക്ക് എത്തുകയെന്നതാണ് ലക്ഷ്യം. വികസന രാഷ്ട്രീയത്തിനൊപ്പം നില്‍ക്കുന്നവര്‍ ഇടതുപക്ഷത്തിനൊപ്പം അണിചേരും. കെ-റെയിലിലൂടെ കാക്കനാട് തൃക്കാക്കര മണ്ഡലം കേരളത്തിന്‍റെ ഹൃദയമായി മാറാന്‍ പോവുകയാണ്. ഏറ്റവും കുറച്ച് ഭൂമി ഏറ്റെടുത്ത് ഏറ്റവും വലിയ സാധ്യത വരുന്ന മണ്ഡലമാണ് തൃക്കാക്കര. അതിനെ അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് ​ശ്രമം.

അതുകൂടാതെ കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീട്ടുന്നതിന് കേന്ദ്രം അനുമതി നിഷേധിക്കുന്നു. ഇത് സംബന്ധിച്ച് ഗാന്ധിപ്രതിമയുടെ മുമ്പില്‍ ഒരു പ്ലക്കാര്‍ഡ് പിടിച്ച് ഇരിക്കാന്‍ പോലും കേരളത്തിലെ എം.പിമാര്‍ തയ്യാറായിട്ടില്ല. കേരളത്തിന് പദ്ധതി അനുവദിക്കരുതെന്ന് പറഞ്ഞ് ദില്ലിയില്‍ പൊലീസുമായി ഏറ്റുമുട്ടുന്നവർ തൃക്കാക്കരയുടെ വികസനപദ്ധതിക്കായി ഒരു ദിവസം പോലും ധര്‍ണ്ണ ഇരിക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. 

Tags:    
News Summary - Thrikkakara by-election: Left Front aims to complete 100 seats: Minister P. Rajeev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.