സുധാകരന്റെ നാട്ടുഭാഷ ഇതാണോ? എങ്കിൽ ആ നാടേതാണ്? -എം. സ്വരാജ്

കൊച്ചി: പിണറായി വിജയൻ ചങ്ങല പൊട്ടിച്ച നായെ പോലെ തേരാപാരാ നടക്കുകയാണെന്ന കെ. സുധാകരന്റെ പരാമർശത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. കെ. സുധാകരന്റെ നാട്ടിലെ ഭാഷ ഇങ്ങനെയാണെന്ന് തോന്നുന്നില്ലെന്നും ഇനി ഇങ്ങനെയാണ് ഭാഷയെങ്കിൽ സോണിയാ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും ഈ ഭാഷയിലാണോ വിശേഷിപ്പിക്കുക എന്നും അദ്ദേഹം ചോദിച്ചു. സുധാകരൻ പറഞ്ഞത് കണ്ണൂരിലെ നാട്ടുഭാഷയാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണത്തിന് മറുപടി പറയുകയായിരുന്നു സ്വരാജ്.

'ഇതാണോ നാട്ടുഭാഷ? ഇതാണ് നാട്ടുഭാഷ എങ്കിൽ ആ നാടേതാണ്? ശ്രീ കെ സുധാകരന്റെ നാട്ടിലെ ഭാഷ ഇങ്ങനെണോ? എനിക്ക് തോന്നുന്നില്ല. അങ്ങനൊരു നാട്ടുഭാഷ കേരളത്തിലില്ല. അങ്ങനൊരു നാടില്ല. ഇനി ഇങ്ങനെയാണെങ്കിൽ രാഹുൽ ഗാന്ധിയെ ഇങ്ങനെയാണോ വിശേഷിപ്പിക്കാറ്? സോണിയാ ഗാന്ധി​യെയും സഹപ്രവർത്തകരെയും കുറിച്ച് ഇങ്ങനെയാണോ പറയാറ്?' സ്വരാജ് ചോദിച്ചു.

'സുധാകരന്റെ അഭിപ്രായ പ്രകടനങ്ങളും തുടർ പ്രതികരണങ്ങളോ ചർച്ചക്ക് പോലും അർഹതയുള്ളതല്ല. ഞങ്ങളി​േ

പ്പാൾ ആനിലക്ക് പ്രതികരിക്കുന്നില്ല. വികസനം മുന്നിൽവെച്ചാണ് ഇടതുപക്ഷം വോട്ട് ചോദിക്കുന്നത്. അതിനിടെ ഇത്തരം സംസ്‌കാരശൂന്യമായ പ്രസ്താവനകൾക്ക് യാതൊരു വിലയും കൽപിക്കുന്നില്ല. സുധാകരന്റെ ജൽപനങ്ങളും ആക്രോശങ്ങളും തൃക്കാക്കരയിലെ ജനങ്ങൾക്ക് മുന്നിൽവെക്കുകയാണ്. അവർ ഇതിനുകൂടിയുള്ള മറുപടിയായി വോട്ടെടുപ്പിനെ മാറ്റും' -സ്വരാജ് പറഞ്ഞു.

തൃക്കാക്കര മണ്ഡലത്തിൽ മുഖ്യമന്ത്രി ചങ്ങലയിൽനിന്നു പൊട്ടിയ നായയെപ്പോലെ നടക്കുകയാണെന്നായിരുന്നു കെ സുധാകരന്റെ പരാമർശം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഒരുയൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ ആക്ഷേപം. സംഭവം വിവാദമായതോടെ താൻ മലബാറിലെ നാട്ടുഭാഷയിലാണ് സംസാരിച്ചതെന്നും ആർക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കിൽ പിൻവലിക്കുന്നുവെന്നും സുധാകരൻ പറഞ്ഞിരുന്നു.

വിവാദ പരാമർശത്തിൽ കെ. സുധാകരനെതിരെ പൊലീസ് കേസെടുത്തിരുന്നു. എറണാകുളം പാലാരിവട്ടം ​പൊലീസാണ് ബുധനാഴ്ച രാത്രി ഡി.വൈ.എഫ്.ഐ ജില്ലാ ട്രഷറർ വിനു വിൻസന്റിന്റെ പരാതിയിൽ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമം 153 എ വകുപ്പ് പ്രകാരമാണ് കേസ്.

പ്രതിപക്ഷത്തിന് ഹാലിളകിയെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെ കുറിച്ച് സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ സുധാകരൻ പറഞ്ഞതാണ് വിവാദമായത്. 'ഹാല് ഞങ്ങൾക്കല്ല ഇളകിയത്. ഹാലിളകയത് അദ്ദേഹത്തിനാ. അതാ ഇങ്ങനെ ഇവിടെ തേരാപാര നടക്കുന്നത്. ഒരു മുഖ്യമന്ത്രിയാ ഈ നടക്കുന്ന​തെന്ന ഓർമ വേണം. ഒരു നിയോജക മണ്ഡലത്തിലെ ബൈ ഇലക്ഷന് അദ്ദേഹം ചങ്ങലേന്ന് പൊട്ടിയ നായ് വരുന്നത് പോലെയല്ലേ വരുന്നത്? ചങ്ങലേന്ന് പൊട്ടിയാൽ പട്ടിയെങ്ങനെയാ പോവുക? അത് പോലെയ​ല്ലേ അദ്ദേഹം വരുന്നത്. അദ്ദേഹത്തെ നിയന്ത്രിക്കാൻ ആരെങ്കിലുമുണ്ടോ? അയാളെ പറഞ്ഞ് മനസിലാക്കാൻ ആരെങ്കിലും ഉണ്ടോ?. അയാൾ ഇറങ്ങി നടക്കുകയല്ലേ? ഞങ്ങൾക്ക് ഹാലിളകിയിട്ടൊന്നുമില്ല. ഞങ്ങൾക്ക് അർഹതപ്പെട്ടതേ ഞങ്ങൾ പറയുന്നുള്ളൂ. അർഹതയില്ലാത്തത് അവരാ ചോദിക്കുന്നത്' - എന്നായിരുന്നു സുധാകരൻ പറഞ്ഞത്.

Tags:    
News Summary - Thrikkakara bypoll: M swaraj against k sudhakaran's 'chained dog' remark on Kerala CM pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.